ലോകത്തിന്റെ ഓരോ തെരുവോരങ്ങളില്‍ 2026 ലോകകപ്പിന്റെ ആരവങ്ങള്‍ ഉയരാന്‍ ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം. ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ നീളുന്ന ടൂര്‍ണമെന്റിന്റെ ആവേശത്തിലാണ് ആരാധകര്‍. അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവര്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന കാല്‍പന്ത് കളിയുടെ മാമാങ്കം ഇപ്പോള്‍ തന്നെ വലിയ ഓളങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.
വമ്പന്‍ താരങ്ങളും ടീമുകളും കിരീടമെന്ന ഒറ്റ ലക്ഷ്യത്തില്‍ കളത്തിലിറങ്ങുമ്പോള്‍ ആരാധകരും ആവേശത്തിലാണ്. മികച്ച തയ്യാറെടുപ്പുകളോടെ ടീമുകള്‍ മൈതാനത്തിറങ്ങുമ്പോള്‍ 23ാം എഡിഷനും വിരുന്നായിരിക്കും ഫുട്ബോള്‍ പ്രേമികള്‍ക്ക് സമ്മാനിക്കുക എന്നത് ഉറപ്പാണ്.
ഫുട്‌ബോള്‍ ഗോളുകളുടെയും അസിസ്റ്റുകളുടെയും മാത്രം കളിയല്ല, ഫൗളുകളും, വാക്കേറ്റങ്ങളും കളിക്കളത്തില്‍ നില്‍നില്‍ക്കാറുണ്ട്.
യെല്ലോ കാര്‍ഡുകളും, റെഡ് കാര്‍ഡുകളും ഫൗളുകളെ ഒരു പരിധി വരെ നിയന്ത്രിക്കുന്നതാണ്. എങ്കിലും ലോകകപ്പില്‍ യെല്ലോ കാര്‍ഡുകളും റെഡ് കാര്‍ഡുകളുമെല്ലാം റഫറി താരങ്ങള്‍ക്ക് നേരെ ഉയര്‍ത്തുന്നത് പതിവായി കാര്യമാണ്.
ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മഞ്ഞ കാര്‍ഡ് കണ്ട താരം മുന്‍ അര്‍ജന്റൈന്‍ താരം ഹാവിയര്‍ മഷറാനോയാണ്. ഏഴ് തവണയാണ് മഷറാനോ യെല്ലോ കാര്‍ഡ് ഏറ്റുവാങ്ങിയത്. 2006 മുതല്‍ 2018 വരെ നാല് ലോകകപ്പിലാണ് മഷറാനോ കളിച്ചിട്ടുണ്ട്.
ഹാവിയർ മഷറാനോ
ജര്‍മനിയില്‍ നടന്ന 2006 ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ച മഷറാനോ രണ്ട് റെഡ് കാര്‍ഡുകളാണ് വാങ്ങിയത്. തൊട്ടടുത്ത ലോകകപ്പിലും താരം രണ്ട് യെല്ലോ കാര്‍ഡ് കണ്ടു. 2014ലെ ബ്രസീലിയന്‍ മണ്ണില്‍ നടന്ന വേള്‍ഡ് കപ്പില്‍ ഒരു യെല്ലോ കാര്‍ഡ് മാത്രമാണ് താരത്തിന് ലഭിച്ചത്. 2018 ലോകകപ്പിലാണ് മഷറാനോ അവസാനമായി അര്‍ജന്റീനക്ക് വേണ്ടി കളത്തിലിറങ്ങിയത്. ആ ടൂര്‍ണമെന്റില്‍ രണ്ട് റെഡ് കാര്‍ഡുമാണ് താരത്തിന് ലഭിച്ചത്.