2026 ടി-20 ലോകകപ്പിലെ ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. ഫെബ്രുവരി 15ന് കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരത്തിലും ഇരു ടീമുകളും വിജയിച്ചിരുന്നു. ഇതോടെ മൂന്നാം മത്സരത്തില്‍ ആരാകും വിജയം സ്വന്തമാക്കുകയെന്നാണ് ഏവരും ആവേശത്തോടെ കാത്തിരിക്കുന്നത്.
മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയെ നേരിടാന്‍ പാകിസ്ഥാന്‍ പ്രത്യേകം പ്ലാനുകള്‍ കരുതുമെന്നത് ഉറപ്പാണ്. കാരണം ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍ ഫോര്‍മാറ്റ് പേസര്‍ക്കെതിരെയാണ് പാക് ബാറ്റര്‍മാര്‍ കളത്തിലിറങ്ങേണ്ടത്. മത്സരത്തിനിറങ്ങും മുമ്പ് ഒരു തകര്‍പ്പന്‍ റെക്കോഡും കയ്യിലാക്കിയാണ് ബുംറ ഇറങ്ങുന്നത് എന്നത് പാക് താരങ്ങളെ അസ്വസ്ഥതപ്പെടുത്തും.
ടി-20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഡോട്ട് ബോള്‍ എറിയുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ബുംറ സ്വന്തമാക്കിയത്. ഈ നേട്ടത്തില്‍ ഇതിഹാസം ആര്‍. അശ്വിനെ മറികടന്നാണ് ബുംറ ഈ നേട്ടം കൊയ്തത്.
ടി-20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഡോട്ട് ബോള്‍ എറിയുന്ന ഇന്ത്യന്‍ താരം
അതേസമയം 2026 ടി-20 ലോകകപ്പില്‍ നമീബിയയെ തകര്‍ത്ത് ഇന്ത്യ തങ്ങളുടെ രണ്ടാം വിജയം സ്വന്തമാക്കിയിരുന്നു. ദല്‍ഹി അരുണ്‍ ജെയ്റ്റിലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നമീബിയക്കെതിരെ 93 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഉയര്‍ത്തിയ 210 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ നമീബിയ 116 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.
മത്സരത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറ നാല് ഓവറില്‍ നിന്ന് 20 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടിയിരുന്നു. 5.0 എന്ന എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്.
മത്സരത്തില്‍ സൂപ്പര്‍ താരം ഹര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് പ്രകടനത്തിന്റെ മികവ് ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ സഹായിച്ചു. 28 പന്തില്‍ നാല് സിക്സും നാല് ഫോറും ഉള്‍പ്പെടെ 52 റണ്‍സും 21 റണ്‍സ് വഴങ്ങി നാല് വിക്കറ്റും പാണ്ഡ്യ നേടിയിരുന്നു.
Content Highlight: Jasprit Bumrah In Great Record Achievement