എഡിറ്റര്‍
എഡിറ്റര്‍
ജനരക്ഷായാത്ര കഴിഞ്ഞ് മടങ്ങിയ ബി.ജെ.പി പ്രവര്‍ത്തകന്‍ വൃദ്ധയെ പീഡിപ്പിച്ചു
എഡിറ്റര്‍
Tuesday 17th October 2017 8:04am

 

മാന്നാര്‍: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ നയിക്കുന്ന ജനരക്ഷായാത്രയില്‍ പങ്കെടുത്ത് മടങ്ങിയ ബി.ജെ.പി പ്രവര്‍ത്തകന്‍ വൃദ്ധയെ പീഡിപ്പിച്ചു. ചെങ്ങന്നൂരിനടുത്താണ് സംഭവം. സംഭവത്തില്‍ ചെന്നിത്തല പഞ്ചായത്തിലെ തൃപ്പെരുന്തുറ വേണാട്ടേത്ത് സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വിവാഹിതരായ രണ്ടു പെണ്‍മക്കളുടെ അമ്മയായ അറുപത്താറുകാരിയേയാണ് ഇയാള്‍ പീഡിപ്പിച്ചത്. ഭര്‍ത്താവ് മൂന്നു വര്‍ഷം മുന്‍പ് മരിച്ച ഇവര്‍ ഒറ്റക്കായിരുന്നു താമസിച്ചിരുന്നത്.


Also Read: മതവിശ്വാസം അടിച്ചേല്‍പ്പിക്കേണ്ട കാര്യമല്ല; പ്രലോഭനങ്ങളും വാഗ്ദാനങ്ങളും നല്‍കി മതത്തില്‍ ചേര്‍ക്കുന്നതിനു നീതികരണമില്ലെന്നും ഹൈദരലി ശിഹാബ് തങ്ങള്‍


ബി.ജെ.പിയുടെ ചെങ്ങന്നൂരിലെ ജനരക്ഷായാത്രയില്‍ പങ്കെടുത്തു മടങ്ങിയ സന്തോഷ് വീടിനുള്ളില്‍ പ്രവേശിച്ച് വീട്ടമ്മയെ ബലാല്‍ക്കാരമായി പിടികൂടി മൃഗീയമായി പീഡിപ്പിക്കുകയായിരുന്നെന്നാണ് പൊലീസ് ഭാഷ്യം. സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നു കളയുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. ഗുജറാത്തില്‍ ജോലിയുള്ള വീട്ടമ്മയുടെ മരുമകനാണ് സംഭവം പൊലീസില്‍ അറിയിച്ചത്.

ശരീരമാകെ മുറിവേറ്റ വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആറു വര്‍ഷം മുന്‍പും ഇയാള്‍ ഇവരെ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ സന്തോഷ് വിവാഹിതനാണ്. പ്രതിയെ വൈദ്യ പരിശോധനക്കു ശേഷം ചെങ്ങന്നൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

Advertisement