എഡിറ്റര്‍
എഡിറ്റര്‍
മതവിശ്വാസം അടിച്ചേല്‍പ്പിക്കേണ്ട കാര്യമല്ല; പ്രലോഭനങ്ങളും വാഗ്ദാനങ്ങളും നല്‍കി മതത്തില്‍ ചേര്‍ക്കുന്നതിനു നീതികരണമില്ലെന്നും ഹൈദരലി ശിഹാബ് തങ്ങള്‍
എഡിറ്റര്‍
Tuesday 17th October 2017 7:50am


കാളികാവ്: മതവിശ്വാസം അടിച്ചേല്‍പ്പിക്കേണ്ട ഒരു കാര്യമല്ലെന്നും മതത്തില്‍ ബലപ്രയോഗമില്ലെന്ന ഖുര്‍ആന്‍ വചനം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അടയ്ക്കാക്കുണ്ടില്‍ വാഫി കാമ്പസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് തങ്ങള്‍ മതവിശ്വാസത്തെ സംബന്ധിച്ച പരാമര്‍ശം നടത്തിയത്.


Also Read: ‘നടപ്പില്ല സാറേ..’; ഹര്‍ത്താലിനിടെ വാഹനത്തില്‍ക്കയറിയ നേതാക്കളെ ഇറക്കിവിട്ട് പ്രവര്‍ത്തകര്‍


മതവിശ്വാസം അടിച്ചേല്‍പ്പിക്കേണ്ട കാര്യമല്ലെന്നു പറഞ്ഞ ശിഹാബ് തങ്ങള്‍ പ്രലോഭനങ്ങള്‍ നല്‍കി ഇസ്‌ലാമില്‍ ചേര്‍ക്കുന്നതിനു നീതീകരണമില്ലെന്നും പറഞ്ഞു.

‘പ്രലോഭനങ്ങളും വാഗ്ദാനങ്ങളും നല്‍കി മതത്തിലേക്ക് ചേര്‍ക്കുന്നതിന് ഇസ്‌ലാമില്‍ നീതീകരണമില്ല. സമകാലിക അരക്ഷിതാവസ്ഥയെ പ്രതിരോധിക്കാന്‍ അറിവാണ് ഉത്തമ ആയുധം’ തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.


Dont Miss: ‘ചുമ്മാ വന്ന് ചൂഴ്‌ന്നെടുത്ത് പോണം ചേച്ചീ…’; കണ്ണിന്റെ ചിത്രം പ്രൊഫൈല്‍ പിക്ചര്‍ ആക്കി സരോജ് പാണ്ഡയെ വെല്ലുവിളിച്ച് മലയാളികള്‍


ചടങ്ങിനോടനുബന്ധിച്ച നടന്ന പൊതുസമ്മേളനം ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റീസ് ലീഗ് സെക്രട്ടറി ഡോ. നബീല്‍ മുഹമ്മദ് സമാലൂതി ഉദ്ഘാടനംചെയ്തു. തീവ്രവാദം മതചിഹ്നമല്ലെന്ന് അദ്ദേഹം പറഞ്ഞു. സമസ്തകേരള ജം ഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു.

Advertisement