എഡിറ്റര്‍
എഡിറ്റര്‍
‘നടപ്പില്ല സാറേ..’; ഹര്‍ത്താലിനിടെ വാഹനത്തില്‍ക്കയറിയ നേതാക്കളെ ഇറക്കിവിട്ട് പ്രവര്‍ത്തകര്‍
എഡിറ്റര്‍
Tuesday 17th October 2017 7:30am

ചിത്രം കടപ്പാട്: മാതൃഭൂമി

കൊച്ചി: പെട്രോള്‍-ഡീസല്‍ വില വര്‍ധനയ്ക്കെതിരേ യു.ഡി.എഫ്. ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പലയിടത്തും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയതിരുന്നു. എന്നാല്‍ അതിനേക്കാള്‍ ചര്‍ച്ചയായത് യു.ഡി.എഫ് നേതാക്കളുടെ ഹര്‍ത്താലിനോടുള്ള സമീപനമായിരുന്നു.


Also Read: ‘ചുമ്മാ വന്ന് ചൂഴ്‌ന്നെടുത്ത് പോണം ചേച്ചീ…’; കണ്ണിന്റെ ചിത്രം പ്രൊഫൈല്‍ പിക്ചര്‍ ആക്കി സരോജ് പാണ്ഡയെ വെല്ലുവിളിച്ച് മലയാളികള്‍


കൊല്ലത്ത് നിരത്തിലിറങ്ങിയ വാഹനങ്ങള്‍ തടഞ്ഞശേഷം ഇരുചക്രവാഹനത്തില്‍ കയറിപ്പോയ ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയുടെ ചിത്രങ്ങള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. അതിനുസമാനമായിരുന്നു കൊച്ചിയിലെ ഡി.സി.സി നേതാക്കളുടെയും ഹര്‍ത്താലിനോടുള്ള സമീപനം.

ഹര്‍ത്താലിന്റെ ഭാഗമായി എറണാകുളത്ത് ഹൈക്കോടതി ജങ്ഷനില്‍ യു.ഡി.എഫ്. നടത്തിയ ഉപരോധത്തിനു പിന്നാലെ ഡി.സി.സി. ഭാരവാഹികള്‍ ഡി.സി.സി. ഓഫീസിലേക്ക് കാറില്‍ കയറി പോകാനൊരുങ്ങുകയായിരുന്നു. എന്നാല്‍ സംഭവം കണ്ട പ്രവര്‍ത്തകര്‍ വാഹനം തടയാനെത്തുകയും ചെയ്തു.


Dont Miss: ‘ഞാന്‍ മാത്രമല്ല, അവനും ഉണ്ട്…’; ജി.എസ്.ടി നടപ്പാക്കിയതില്‍ കോണ്‍ഗ്രസിനും പങ്കുണ്ടെന്ന് പ്രധാനമന്ത്രി; കോണ്‍ഗ്രസ് ഇപ്പോള്‍ നുണകള്‍ പറയുകയാണെന്നും മോദി


കാറിനു ചുറ്റും പ്രവര്‍ത്തകര്‍ കൂടി നിന്നതോടെ മാധ്യമപ്രവര്‍ത്തകരും സ്ഥലത്തെത്തി. സംഭവം ശരിയല്ലെന്നു മനസിലായതോടെ നേതാക്കള്‍ക്ക് വാഹനത്തില്‍ നിന്നു ഇറങ്ങേണ്ടിയും വന്നു. നേതാക്കളെ തടയുന്നത് സംബന്ധിച്ച് ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായെങ്കിലും നേതാക്കള്‍ക്കു മാത്രം പ്രത്യേക പരിഗണന നല്‍കേണ്ട എന്നായിരുന്നു ഭൂരിപക്ഷ തീരുമാനം.

ഇതോടെയാണ് നേതാക്കള്‍ക്ക് പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ തലകുനിക്കേണ്ടി വന്നത്. കാറില്‍ നിന്നിറങ്ങിയ നേതാക്കള്‍ ഓഫീസിലേക്ക് നടന്നുപോവുകയായിരുന്നു.

Advertisement