മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന നടിയാണ് ഉർവശി. ആറ് തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ നടി മലയാളത്തിൽ മാത്രമല്ല മറ്റ് ഭാഷകളിലും സജീവമാണ്.
മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന നടിയാണ് ഉർവശി. ആറ് തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ നടി മലയാളത്തിൽ മാത്രമല്ല മറ്റ് ഭാഷകളിലും സജീവമാണ്.
1984ൽ മമ്മൂട്ടി നായകനായി അഭിനയിച്ച എതിർപ്പുകൾ ആണ് ഉർവശി നായികയായി അഭിനയിച്ച ആദ്യ മലയാള സിനിമ. 1985-1995 കാലഘട്ടത്തിൽ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിയായിരുന്നു ഉർവശി. നടൻ ജഗതി ശ്രീകുമാറിനൊപ്പം നിരവധി സിനിമകളിൽ അഭിനയിച്ച ഉർവശി ഇപ്പോൾ അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുകയാണ്.

‘നമ്മളെ സ്വതന്ത്രമായിട്ട് അഭിനയിക്കാൻ വിടുകയും നമ്മളിലൊരു വിശ്വാസം ഉറപ്പിക്കുകയും കുടുംബത്തിലൊരാളായിട്ട് കണക്കാക്കുകയും ചെയ്യുന്ന ആളുകളുടെ ഇടയിൽ നമ്മൾ സ്വാഭാവികമായിട്ട് അഭിനയിച്ച് പോകും. അതങ്ങനെ സംഭവിച്ച് പോകുന്നതാണ്.
അമ്പിളിയങ്കിളും അങ്ങനെ തന്നെയാണ്. ഏറ്റവും വലിയൊരു സസ്‌പെൻസ് ഉണ്ടതിൽ. ഞങ്ങളൊന്നിച്ച് അഭിനയിച്ചേക്കും,’ ഉർവശി പറയുന്നു.
എപ്പോൾ സംഭവിക്കുമെന്ന് പറയാറായിട്ടില്ലെന്നും ജഗതി ശ്രീകുമാറിനൊപ്പം അഭിനയിക്കണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നെന്നും ഉർവശി കൂട്ടിച്ചേർത്തു.
അത് നടപ്പിലാകുമെന്ന് തന്നെയാണ് വിശ്വാസമെന്നും ജഗതി വീണ്ടും അഭിനയിച്ചുകഴിഞ്ഞാൽ പൂർവ്വസ്ഥിതിയിലാകുമെന്ന വിശ്വാസം കൂടി തനിക്കുണ്ടെന്നും അവർ പറഞ്ഞു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു ഉർവശി.
ജഗതി ശ്രീകുമാർ
മലയാള സിനിമാ മേഖലയിലെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളാണ് ജഗതി ശ്രീകുമാർ. ഹാസ്യ താരമായും സ്വഭാവനടനായും വില്ലൻ കഥാപാത്രങ്ങളിലൂടെയും അദ്ദേഹം പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്. മലയാളത്തിൽ നിറഞ്ഞു നിൽക്കുന്ന സമയത്താണ് അദ്ദേഹത്തിന് അപകടം സംഭവിക്കുന്നത്.
2012 മാർച്ച് പത്തിന് പുലർച്ചെയായിരുന്നു ജഗതി ശ്രീകുമാർ സഞ്ചരിച്ച വാഹനം ഡിവൈഡറിൽ ഇടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നടൻ പിന്നീട് ജീവിതത്തിലേക്ക് മടങ്ങിയെത്തിയെങ്കിലും അഭിനയരംഗത്ത് നിന്നും വിട്ടുനിൽക്കുകയായിരുന്നു. പിന്നീട് 2022 ൽ പുറത്തിറങ്ങിയ സി.ബി,ഐ അഞ്ച് എന്ന സിനിമയിലെ ചെറിയൊരു ഭാഗത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് ഗഗനാചാരി എന്ന സിനിമയിലും അദ്ദേഹം ഭാഗമായിരുന്നു.
Conntet Highlight: Jagathy to act with Urvashi? Actress responds