ജഗതി ശ്രീകുമാർ വീണ്ടും അഭിനയിക്കാനൊരുങ്ങുന്നു
Entertainment
ജഗതി ശ്രീകുമാർ വീണ്ടും അഭിനയിക്കാനൊരുങ്ങുന്നു
ന്യൂസ് ഡെസ്‌ക്
Tuesday, 19th February 2019, 2:42 pm

കൊച്ചി: മലയാളത്തിന്റെ എക്കാലത്തെയും പ്രിയനടനായ ജഗതി ശ്രീകുമാര്‍ വീണ്ടും അഭിനയിക്കാനൊരുങ്ങുന്നു. കാറപകടത്തെ തുടര്‍ന്ന് ഏഴ് വര്‍ഷത്തിന് ശേഷമാണ് അദ്ദേഹം വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നത്. എന്നാൽ തിരിച്ചുവരവ് സിനിമയിലൂടെയല്ല. പരസ്യചിത്രത്തിലൂടെയാണ്. തൃശ്ശൂരിലെ വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യചിത്രത്തിലാണ് ജഗതി അഭിനയിക്കാൻ പോകുന്നത്.

Also Read ഷുഹൈബ് വധക്കേസ്”; പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ജഗതിയുടെ തന്നെ നിർമ്മാണ കമ്പനിയായ ജഗതി ശ്രീകുമാര്‍ എന്റര്‍ടെയിൻമെന്റ്‌സ് ആണ് പരസ്യചിത്രം നിര്‍മ്മിക്കുന്നത്. ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് ജഗതി വീണ്ടും അഭിനയരംഗത്തേക്കെത്തുന്നത്. അധികം താമസിയാതെ,അടുത്ത വര്‍ഷത്തോട് കൂടിത്തന്നെ സിനിമയിലും സജീവമാകും.

Also Read കുഞ്ഞനന്തന്‍ പ്രതിയല്ലെന്ന കോടിയേരിയുടെ പ്രസ്താവന കോടതിയെ വെല്ലുവിളിക്കല്‍: കെ.കെ രമ

2012 മാര്‍ച്ചുമാസം തേഞ്ഞിപ്പലത്ത് വച്ച് നടന്ന വാഹനാപകടത്തിൽ ജഗതിക്ക് ഗുരുതരമായ പരിക്ക് പറ്റുകയും അഭിനയരംഗത്ത് തുടരാൻ കഴിയാത്ത അവസ്ഥ വരികയും ചെയ്തു. അപകടത്തിന് ശേഷം ഏഴു വർഷത്തോളം നീണ്ട ചികിത്സയ്ക്ക് ശേഷമാണ് ജഗതി ശ്രീകുമാർ വീണ്ടും ജീവിതത്തിലോട്ട് മടങ്ങി വന്നത്. പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച ഈ മഹാനടന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകരും സിനിമാ പ്രേക്ഷകരും.