എതിര്‍ത്തുനില്‍ക്കാനാവാതെ ബി.ജെ.പി; തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജഗന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍.കോണ്‍ഗ്രസിന് ആധിപത്യം
National Politics
എതിര്‍ത്തുനില്‍ക്കാനാവാതെ ബി.ജെ.പി; തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജഗന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍.കോണ്‍ഗ്രസിന് ആധിപത്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th September 2021, 11:30 am

ഹൈദരാബാദ്: മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍.കോണ്‍ഗ്രസ് ആന്ധ്രാപ്രദേശിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി.

അവസാന റിപ്പോര്‍ട്ടുകള്‍ പ്രകാരം, മണ്ഡല്‍ പരിഷത്ത് ടെറിട്ടോറിയല്‍ നിയോജകമണ്ഡലങ്ങളില്‍ 90 ശതമാനവും ജില്ലാപരിഷത്ത് ടെറിട്ടോറിയല്‍ മണ്ഡലങ്ങളില്‍ 99 ശതമാനവും പാര്‍ട്ടി വിജയം നേടി.

ഏപ്രില്‍ 8നാണ് 515 ജില്ലാപരിഷത്ത് മണ്ഡലങ്ങളിലേക്കും 7,220 മണ്ഡല്‍ പരിഷത്ത് നിയോജക മണ്ഡലങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടന്നത്.

ഏപ്രില്‍ 10ന് ഫലപ്രഖ്യാപനം നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. തെലുങ്കുദേശം പാര്‍ട്ടിയും ബി.ജെ.പിയും നല്‍കിയ ഹരജികളുടെ അടിസ്ഥാനത്തില്‍ ആന്ധ്രാപ്രദേശ് ഹൈക്കോടതി വോട്ടെണ്ണല്‍ നിര്‍ത്തിവെക്കുകയായിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വോട്ടെണ്ണലിന് അനുമതി നല്‍കിയത്.

ഒരു പതിറ്റാണ്ട് മുമ്പ് സ്ഥാപിതമായ വൈ.എസ്.ആര്‍.കോണ്‍ഗ്രസ്, സംസ്ഥാനത്തെ 75 മുനിസിപ്പാലിറ്റികളിലും നഗര്‍ പഞ്ചായത്തുകളിലും 74 വരെ വിജയിക്കുകയും അടുത്തിടെ നടന്ന തെരഞ്ഞെടുപ്പില്‍ 12 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും നേടുകയും ചെയ്തിരുന്നു.

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Jagan Reddy’s YSR Congress Sweeps Andhra Pradesh Local Body Polls