യൂണിഫോമിലെ ആനചിഹ്നം; കാക്കി യൂണിഫോം ' ഉപേക്ഷിച്ച്' മോട്ടോര്‍ വാഹനവകുപ്പ്
Kerala News
യൂണിഫോമിലെ ആനചിഹ്നം; കാക്കി യൂണിഫോം ' ഉപേക്ഷിച്ച്' മോട്ടോര്‍ വാഹനവകുപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th September 2021, 9:14 am

തിരുവനന്തപുരം: മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ തത്ക്കാലികമായി കാക്കി യൂണിഫോം ഉപേക്ഷിച്ചു. യൂണിഫോമില്‍ കേരളസര്‍ക്കാരിന്റെ ആനചിഹ്നം വേണമെന്ന വ്യവസ്ഥ പാലിക്കാന്‍ കഴിയാത്തതിനാലാണ് തീരുമാനം.

തുണിത്തൊപ്പിയായ ബൈററ്റ് ക്യാപ്പിന്റെ ഉപയോഗം നിരോധിച്ച ഹൈക്കോടതി, മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരോട് കേരള മോട്ടോര്‍വാഹനചട്ടപ്രകാരമുള്ള യൂണിഫോം ധരിക്കാന്‍ നിര്‍ദേശിച്ചിരുന്നു.

ഹൈക്കോടതി ഉത്തരവ് പാലിക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക മുദ്ര തന്നെ യൂണിഫോമില്‍ ഉപയോഗിക്കണം.

എന്നാല്‍ സൗകര്യപ്രദമായ ചിഹ്നം വിപണിയില്‍ കിട്ടാനില്ലാത്തതാണ് പ്രശ്‌നം. കോടതി അലക്ഷ്യമാകാതിരിക്കാനാണ് തത്ക്കാലം യൂണിഫോം ഒഴിവാക്കിയിരിക്കുന്നത്.

യൂണിഫോം പരിഷ്‌കരിക്കാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച സ്പെഷ്യല്‍ റൂളില്‍ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ഭേദഗതി നിലവില്‍ വരുന്നതുവരെ യൂണിഫോം എങ്ങനെ ഉപയോഗിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടില്ല.

കേരള മോട്ടോര്‍വാഹനചട്ടപ്രകാരം കേരള സര്‍ക്കാരിന്റെ ഔദ്യോഗിക മുദ്രയാണ് മോട്ടോര്‍വാഹനവകുപ്പിന്റെ യൂണിഫോമിലുള്ളത്.

 

 

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Motor Vehicle department have abandoned the khaki for the time being as they could not comply with the requirement of the Government of Kerala’s elephant emblem on the uniform.