കൊച്ചി: AMMA തെരഞ്ഞെടുപ്പില്‍ നിന്ന് ജഗദീഷ് പിന്മാറുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. പത്രിക പിന്‍വലിക്കാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കവെയാണ് ജഗദീഷിന്റെ പിന്മാറ്റം. ജഗദീഷ്, ശ്വേതാ മേനോന്‍ ഉള്‍പ്പെടെ ആറ് പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം ഒഴിവാക്കാനും ആലോചനയുണ്ട്. വനിതാ നേതൃത്വത്തെ ജഗദീഷ് പിന്തുണക്കാനാണ് സാധ്യത.
ജഗദീഷ്, ശ്വേതാ മേനോന്‍, രവീന്ദ്രന്‍, ജയന്‍ ചേര്‍ത്തല, ദേവന്‍ എന്നിങ്ങനെ ആറ് പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഇതില്‍ ശ്വേതാ മേനോനും ജഗദീഷും തമ്മിലാണ് പ്രധാനപ്പെട്ട മത്സരമെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എല്ലാവരും നോമിനേഷനുകള്‍ പിന്‍വലിച്ച് ശ്വേതയെ വിജയിപ്പിക്കാനുള്ള ചര്‍ച്ചകളും നടക്കുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ളവര്‍ ചര്‍ച്ചകളില്‍ മുനിരയിലുണ്ട്.