'ജഗദീഷ് മദ്യം കഴിക്കാത്തത് ഒരു വലിയ കാര്യമായിട്ട് പറയരുത്' എന്ന് ആ നടന്‍ എന്നോട് പറഞ്ഞിട്ടുണ്ട്: ജഗദീഷ്
Entertainment
'ജഗദീഷ് മദ്യം കഴിക്കാത്തത് ഒരു വലിയ കാര്യമായിട്ട് പറയരുത്' എന്ന് ആ നടന്‍ എന്നോട് പറഞ്ഞിട്ടുണ്ട്: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 23rd February 2025, 9:14 pm

താന്‍ എന്തുകൊണ്ടാണ് ആഡംബര ജീവിതം നയിക്കാത്തത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ജഗദീഷ്. ആഡംബര ജീവിതം നയിക്കാത്തത് ഒരു വലിയ കാര്യമായിട്ട് താന്‍ കണക്കാക്കുന്നില്ലെന്ന് ജഗദീഷ് പറയുന്നു.

പണ്ട് നടന്‍ നെടുമുടി വേണു തന്റെ അടുത്ത്, മദ്യപിക്കാത്തത് വലിയ കാര്യമായി പറയരുതെന്നും കാരണം ഇഷ്ടമല്ലാത്തുകൊണ്ടാണ് ജഗദീഷ് മദ്യപിക്കാത്തതെന്നും അതൊരു ത്യാഗമല്ലെന്നും ഇഷ്ടം ഉണ്ടായിട്ട് വേണ്ടെന്ന് വെച്ചാലാണ് ത്യാഗമെന്ന് പറഞ്ഞിട്ടുണ്ടെന്നും ജഗദീഷ് പറയുന്നു.

അതുപോലെ തന്നെയാണ് താന്‍ ആഡംബരം ജീവിതം നയിക്കാത്തത് ഒരു വലിയ കാര്യം ആയിട്ട് തോന്നിയിട്ടില്ലെന്നും തനിക്ക് ആഡംബര ജീവിതം ഇഷ്ടമല്ലാത്തുകൊണ്ടാണ് അതിന്റെ ഭാഗം ആകാത്തതെന്നും ജഗദീഷ് പറഞ്ഞു.

‘ഞാന്‍ ആഡംബര ജീവിതം നയിക്കാത്തത് ഒരു വലിയ കാര്യമായിട്ട് ഞാന്‍ കണക്കാക്കുന്നില്ല. കാരണം നെടുമുടി വേണു ചേട്ടന്‍ എന്റെ അടുത്ത് പറഞ്ഞിട്ടുണ്ട് ‘ജഗദീഷ് മദ്യം കഴിക്കാത്തത് ഒരു വലിയ കാര്യമായിട്ട് പറയരുത്. കാരണം എന്താണെന്ന് വെച്ച് കഴിഞ്ഞാല്‍ ജഗദീഷിന് മദ്യം ഇഷ്ട്ടമല്ല, അത് കൊണ്ട് ജഗദീഷ് കഴിക്കുന്നില്ല. അതൊരു ത്യാഗം അല്ല. ജഗദീഷിന് മദ്യം ഇഷ്ട്ടം ഉണ്ടായിരുന്നിട്ടും അത് വേണ്ടെന്നു വെച്ചാല്‍ ആ പറയുന്നത് ത്യാഗം’ എന്ന്.

എന്ന് പറയുന്നത് പോലെ ഞാന്‍ ആഡംബരം ജീവിതം നയിക്കാത്തത് ഒരു വലിയ കാര്യം ആയിട്ട് എനിക്ക് തോന്നുന്നില്ല. എനിക്ക് ആഡംബര ജീവിതം ഇഷ്ട്ടമല്ല, അതുകൊണ്ട് ഞാന്‍ അതിന്റെ ഭാഗം ആകുന്നില്ല എന്നെ ഉള്ളു. അത് വലിയ ത്യാഗം ആയിട്ടോ എന്നെ കണ്ടു പഠിക്കൂ എന്നൊന്നും ഞാന്‍ പറയുന്നില്ല.

എനിക്ക് ഇതാണ് വളരെ കംഫര്‍ട്ടബിള്‍. എന്റെ കുട്ടിക്കാലം മുതല്‍ ഈ കാലഘട്ടം വരെ എനിക്ക് പോഷ് ലൈഫും വലിയ ഒരു സ്റ്റാര്‍ ഹോട്ടല്‍ ജീവിതവും വലിയ താത്പര്യവുമില്ല.

ഞാന്‍ ഒരു ഫുഡി അല്ല. കുട്ടികളും വൈഫുമായിട്ട് പോകുമ്പോള്‍ തന്നെ ഞങ്ങള്‍ എല്ലാവരും വലിയ മെനുവൊക്കെ എടുത്തിട്ട് കുറെ നേരം ഡിസ്‌കസ് ചെയ്ത് കഴിഞ്ഞു അവസാനം ഫ്രൈഡ് റൈസും ചില്ലി ചിക്കനും ഓര്‍ഡര്‍ ചെയ്യുന്നവര്‍ ആണ്. മിഡില്‍ ക്ലാസിന്റെ സുഖം കണ്ടുപിടിക്കുന്ന ആള്‍ ആണ് ഞാന്‍,’ ജഗദീഷ് പറയുന്നു.

Content highlight: Jagadish talks about Nedumudi Venu