എല്ലാ സിനിമയും ആദ്യ ദിവസം പോയി കാണുന്ന ആളാണ് ഞാന്‍, എന്നാല്‍ അവള്‍ അങ്ങനെ ആയിരുന്നില്ല: ജഗദീഷ്
Entertainment
എല്ലാ സിനിമയും ആദ്യ ദിവസം പോയി കാണുന്ന ആളാണ് ഞാന്‍, എന്നാല്‍ അവള്‍ അങ്ങനെ ആയിരുന്നില്ല: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 16th April 2025, 4:36 pm

1984ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് ജഗദീഷ്. ഹാസ്യ നടനായും സ്വഭാവനടനായും മികച്ച സിനിമകളുടെ ഭാഗമാകാന്‍ ജഗദീഷിന് കഴിഞ്ഞിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, മാര്‍ക്കോ എന്നീ സിനിമകളിലെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോള്‍ തന്റെ പങ്കാളിയും ഫോറന്‍സിക് വിദഗ്ധയുമായിരുന്ന രമയെ കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്.

താന്‍ എപ്പോഴും സിനിമ കാണാന്‍ ആദ്യ ദിവസം പോകുന്ന വ്യക്തിയാണന്നും എന്നാല്‍ രമ അതില്‍ താത്പര്യമുള്ള ആളായിരുന്നില്ലെന്നും ജഗദീഷ് പറയുന്നു. സിനിമയ്ക്ക് ആദ്യ ദിവസം തന്നെ താന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ രമ അതിനോട് താത്പര്യം കാണിച്ചിരുന്നില്ലെന്നും എന്നാല്‍ പലപ്പോഴായും സിനിമയ്ക്ക് കൂടെ വന്നിട്ടുണ്ടെന്നും ജഗദീഷ് പറയുന്നു. പിന്നീട് തങ്ങള്‍ സിനിമ കാണുന്ന കാര്യത്തില്‍ ഒരു ധാരണയിലെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒര്‍ജിനല്‍സില്‍ സംസാരിക്കുകയായിരുന്നു ജഗദീഷ്.

‘എപ്പോഴും ആദ്യ ദിവസം സിനിമ പോയി കാണുക എന്നതാണ് എന്റെ ആഗ്രഹം. കല്യാണം കഴിഞ്ഞ ആദ്യ നാളുകളില്‍, ഫസ്റ്റ് ദിവസം രമയെ സിനിമയ്ക്ക് കൊണ്ട് പോകുമ്പോള്‍ ഇഷ്ടമില്ലാതിരുന്നിട്ട് പോലും എന്റെ കൂടെ വന്നിട്ടുണ്ട്. ഒരു പ്രാവിശ്യം ‘ശേഷം കാഴ്ച്ചയില്‍’ എന്ന ചിത്രത്തിന് അഡ്വാന്‍സ് ടിക്കറ്റ് ബുക്ക് ചെയ്ത് ഹാപ്പിയായി ചെന്ന് ‘ കണ്ടോ, ടിക്കറ്റ് ഫസ്റ്റ് ഡെ ആറര മണിയ്ക്ക്’ എന്ന് പറഞ്ഞപ്പോള്‍ രമ പറയുകയാണ് ‘ ശേ എന്താണിത് ഒരുമാതിരി ആള്‍ക്കാരെ പോലെ ഫസ്റ്റ് ദിവസം തള്ളിക്കേറി സിനിമ കാണുന്നത്.’ ഞാനാകേ തകര്‍ന്നുപോയി.

പിന്നീട് ഞങ്ങള്‍ ധാരണയിലെത്തി. ആദ്യ ദിവസം ഞാന്‍ പോകാമെന്ന് പറഞ്ഞു. അതിന് ശേഷം ഏറ്റവും തിരക്ക് കുറയുന്ന സമയത്ത് കുട്ടികളുമായി പോകാമെന്ന് രമ പറഞ്ഞു. അപ്പോള്‍ അത് ധാരണയിലെത്തി. എനിക്ക് വെള്ളിയാഴ്ച്ച ദിവസങ്ങളില്‍ ഷൂട്ടിങ്ങ് ഇല്ലെങ്കില്‍, മൂന്ന് ഷോ കാണാന്‍ വേണ്ടി പോകുമ്പോള്‍ വീട്ടില്‍ നിന്നും ചോറ് കെട്ടി തന്ന് വിട്ടിട്ടുണ്ട് രമ. വെള്ളിയാഴ്ച ദിവസമാകുമ്പോള്‍ രമ എന്നോട് ചോദിക്കും ‘അല്ല ഇന്ന് പോകുന്നില്ലേ’ ജഗദീഷ് പറയുന്നു.

Content Highlight: Jagadish talks about his wife Rama