ഹാസ്യ താരമായി സിനിമയിലെത്തി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുള്ള നടനാണ് ജഗദീഷ്. 1984ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് നിരവധി മികച്ച സിനിമകളുടെ ഭാഗമാകാന്‍ ജഗദീഷിന് സാധിച്ചിട്ടുണ്ട്.
നടനും സംവിധായകനുമായ ബേസില്‍ ജോസഫിനെ കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്. താനും ബേസിലും ദേഷ്യക്കാരാണെന്നും ഏറ്റവും കൂടുതല്‍ ദേഷ്യം തങ്ങള്‍ ഇരുവര്‍ക്കുമായിരിക്കുമെന്നും ബേസില്‍ ജോസഫ് പറയുന്നു. അഭിനേതാവ് എന്ന നിലയില്‍ ബേസില്‍ ജോസഫ് അധികം ദേഷ്യക്കാരനല്ലെന്നും എന്നാല്‍ സംവിധായകനാകുമ്പോള്‍ ദേഷ്യക്കാരനാണെന്നും ജഗദീഷ് പറഞ്ഞു.
സംവിധായകനായാല്‍ താന്‍ ദേഷ്യക്കാരനാണെന്ന കാര്യം ബേസില്‍ തന്നെയാണ് തന്നോട് പറഞ്ഞിട്ടുള്ളതെന്നും സംവിധാനം ചെയ്യുമ്പോള്‍ തനിക്ക് വേണ്ടത് കിട്ടിയില്ലെങ്കില്‍ ദേഷ്യപ്പെടുമെന്ന് ബേസില്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തങ്ങള്‍ ഇരുവരും 95 ശതമാനവും ദേഷ്യപ്പെടില്ലെന്നും എന്നാല്‍ ബാക്കിയുള്ള അഞ്ച് ശതമാനം പ്രശ്‌നമാണെന്നും ജഗദീഷ് പറഞ്ഞു.
‘ഏറ്റവും കൂടുതല്‍ ദേഷ്യപ്പെടുന്നത് ഞാനും ബേസിലുമായിരിക്കും. അഭിനേതാവ് എന്ന നിലയില്‍ ഞാന്‍ ബേസിലിനെ അധികം ചൂടായി കണ്ടിട്ടില്ല. എന്നാല്‍ ഒരു സംവിധായകന്‍ എന്ന നിലയില്‍ ദേഷ്യക്കാരനാണ്. ബേസില്‍ തന്നെയത് പറഞ്ഞിട്ടുണ്ട്, സംവിധാനം ചെയ്യുമ്പോള്‍ വേറെ ഒരു ചിന്തയുമില്ല, സിനിമ മാത്രമേ ഉള്ളു, ആഗ്രഹിക്കുന്നത് കിട്ടിയില്ലെങ്കില്‍ ഭയങ്കരമായിട്ട് ദേഷ്യപ്പെടുമെന്ന്. അതുപോലെതന്നെയാണ് ഞാനും. ഞാനും ബേസിലും 95 ശതമാനവും ദേഷ്യപ്പെട്ടില്ല. പക്ഷെ ബാക്കിയുള്ള ആ അഞ്ച് ശതമാനമാണ് പ്രശ്‌നം,’ ജഗദീഷ് പറയുന്നു.