ഹാസ്യ താരമായി സിനിമയിലെത്തി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുള്ള നടനാണ് ജഗദീഷ്. 1984ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് നിരവധി മികച്ച സിനിമകളുടെ ഭാഗമാകാന്‍ ജഗദീഷിന് സാധിച്ചിട്ടുണ്ട്.
മലയാളത്തില്‍ മിക്കവരുടെ കൂടെയും സ്‌ക്രീന്‍ പങ്കിട്ട നടന്‍ കൂടെയാണ് അദ്ദേഹം. ഇപ്പോള്‍ നടന്‍ അശോകനെ കുറിച്ച് പറയുകയാണ് ജഗദീഷ്. താന്‍ ഓരോ ദിവസവും അശോകനില്‍ നിന്നും ഓരോ കാര്യങ്ങള്‍ പഠിച്ചു കൊണ്ടിരിക്കുകയാണെന്നാണ് അദ്ദേഹം പറയുന്നത്.
അശോകന്റെ പ്രത്യേകതകള്‍ എന്താണെന്ന അന്വേഷണത്തിലാണ് താനെന്നും എന്നാല്‍ ഇതുവരെ പിടികിട്ടിയിട്ടില്ലെന്നും ജഗദീഷ് പറയുന്നു. അശോകന്‍ എന്ന നടന്‍ ആരാണെന്ന് ആര്‍ക്കും ഇതുവരെ മനസിലായിട്ടില്ലെന്നും അത് ആര്‍ക്കെങ്കിലും മനസിലാകുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജഗദീഷ്. അശോകന് പോലും അയാളെ സ്വയം മനസിലായിട്ടില്ലെന്നും അദ്ദേഹം പറയുന്നു. അശോകനെ അറിയാന്‍ ശ്രമിച്ചാല്‍ അതില്‍ പരാജയപ്പെടുമെന്നും ജഗദീഷ് പറയുന്നുണ്ട്.
‘ഞാന്‍ ഓരോ ദിവസവും അശോകനില്‍ നിന്നും ഓരോ കാര്യങ്ങള്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്. അശോകന്റെ പ്രത്യേകതകള്‍ എന്താണെന്ന അന്വേഷണത്തിലാണ് ഞാന്‍. എനിക്ക് അത് ഇതുവരെ പിടികിട്ടിയിട്ടില്ല.
ഞാന്‍ അശോകനെ സ്വപ്‌നം കണ്ടിട്ടുണ്ടെങ്കില്‍, നല്ല സ്വപ്‌നങ്ങള്‍ മാത്രമേ കണ്ടിട്ടുള്ളൂ. അശോകന്‍ എന്ന നടന്‍ ആരാണെന്ന് ആര്‍ക്കും ഇതുവരെ മനസിലായിട്ടില്ല. അത് ആര്‍ക്കെങ്കിലും ഇനി മനസിലാകുമെന്ന് എനിക്ക് തോന്നുന്നുമില്ല.
നിങ്ങള്‍ക്ക് ആര്‍ക്കും അയാളെ മനസിലാകില്ല (ചിരി). ഞാന്‍ വെല്ലുവിളിക്കുകയാണ്. ആര്‍ക്കും മനസിലാകില്ലെന്ന് പറയുമ്പോള്‍ അശോകന് പോലും അയാളെ സ്വയം മനസിലായിട്ടില്ല എന്നതാണ് വാസ്തവം.
നിങ്ങള്‍ക്ക് ഞാന്‍ പറയുന്നത് വേണമെങ്കില്‍ തമാശയായിട്ട് എടുക്കാം. അല്ലെങ്കില്‍ സീരിയസായിട്ട് എടുക്കാം. അതൊക്കെ നിങ്ങളുടെ ഇഷ്ടമാണ്. ഞാന്‍ പറയുന്നത് മാര്‍ക്ക് ചെയ്ത് വെച്ചോളൂ. അശോകന്‍ ആരാണെന്ന് അശോകനോ നമുക്കോ അറിയില്ല. അറിയാന്‍ ശ്രമിച്ചു നോക്കൂ. അപ്പോള്‍ നിങ്ങള്‍ അതില്‍ പരാജയപ്പെടും,’ ജഗദീഷ് പറയുന്നു.