ആസിഫ് അലി നായകനായി എത്തിയ ചിത്രമാണ് ആഭ്യന്തര കുറ്റവാളി. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റർടൈയ്നർ ഴോണറിൽ ഒരുങ്ങുന്ന സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്തത് സേതുനാഥ് പത്മകുമാർ ആണ്. കിഷ്കിന്ധാകാണ്ഡം, രേഖാചിത്രം, സർക്കീട്ട് എന്നീ ചിത്രങ്ങൾക്ക് ശേഷം ആസിഫ് അലി നായകനായി എത്തിയ ചിത്രമാണിത്. ചിത്രത്തില്‍ ആസിഫ് അലി, ജഗദീഷ്, അസീസ് നെടുമങ്ങാട് എന്നിവരാണ് പ്രധാനവേഷം ചെയ്യുന്നത്. ഇപ്പോൾ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്.
സൂപ്പര്‍ സ്റ്റാര്‍സിന്റെയോ അല്ലെങ്കില്‍ അത്രയും തന്നെ വാല്യൂ ഉള്ളവരുടെ ചില സിനിമകള്‍ ഉണ്ട്, അത് എത്ര കോടി ക്ലബില്‍ കേറിയെന്ന് ആരും ചോദിക്കില്ലെന്ന് ജഗദീഷ് പറയുന്നു.
മമ്മൂട്ടിയുടെ കാതല്‍ ദി കോര്‍ എന്ന സിനിമ എത്ര കോടി ക്ലബില്‍ കേറിയെന്ന് ആരും അന്വേഷിച്ചിട്ടില്ലെന്നും നല്ല ചിത്രത്തിന്റെ പട്ടികയിലാണ് അതിനെ ഉള്‍പ്പെടുത്തിയതെന്നും നടന്‍ പറഞ്ഞു.
ആഭ്യന്തര കുറ്റവാളി എത്ര കോടി ക്ലബിലെന്ന് ആരും ചര്‍ച്ച ചെയ്യില്ലെന്നും അത് തനിക്ക് ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എത്ര കിട്ടിയാലും സന്തോഷമാണെന്നും കേരളത്തിലെ അന്തരീക്ഷത്തിന്റെ അടിസ്ഥാനമാക്കിയാണ് സിനിമ അവതരിപ്പിച്ചതെന്നും ജഗദീഷ് പറയുന്നു.
കോടി ക്ലബ് എന്ന മുന്‍വിധി തങ്ങള്‍ക്കില്ലെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര കുറ്റവാളി സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
‘ചില ടൈപ് ഓഫ് മൂവീസ് ഉണ്ട്. സൂപ്പര്‍ സ്റ്റാര്‍സിന്റെയോ അല്ലെങ്കില്‍ അത്രയും വാല്യൂ ഉള്ള ആക്ടേഴ്‌സിന്റെയോ ഒക്കെ അവരുടെ ചില ടൈപ് ഓഫ് മൂവീസ് ഉണ്ട്. അതും സൂപ്പര്‍സ്റ്റാര്‍സിന്റെ എല്ലാ മൂവീസും അല്ല. ഇപ്പോ മമ്മൂക്കയുടെ കാതല്‍ നല്ല പടമാണ്. അത് എത്ര കോടി ക്ലബില്‍ കേറിയെന്ന് ആരും അന്വേഷിച്ചിട്ടില്ല. നല്ല ചിത്രത്തിന്റെ പട്ടികയിലാണ് നമ്മള്‍ ഉള്‍പ്പെടുത്തുന്നത്.
അതുപോലെ തന്നെ ആഭ്യന്തര കുറ്റവാളി എത്ര കോടി ക്ലബിലെന്ന് ആരും ചര്‍ച്ച ചെയ്യില്ല. ഉറപ്പാണ്. എന്നാല്‍ എത്ര കിട്ടിയാലും സന്തോഷമാണ്. ആഭ്യന്തര കുറ്റവാളി ഇന്ത്യന്‍ കണ്ടീഷനില്‍ അക്‌സെപ്റ്റ് ചെയ്യാന്‍ പറ്റുന്ന സിനിമയാണ്. ഇത് കേരളത്തിലെ അന്തരീക്ഷത്തിലാണ് ഈ സിനിമ അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് ഇത്രകോടി ക്ലബ് എന്ന മുന്‍വിധി നമുക്ക് ഉണ്ടാകില്ല. അപ്പോള്‍ ചില ചിത്രങ്ങളാണ്, ഇത്ര കോടി ക്ലബില്‍ കടക്കാന്‍ സാധ്യതയുണ്ട് എന്നുള്ളത്,’ ജഗദീഷ് പറയുന്നു.
Content Highlight: Jagadish talking about Abhyanthara Kuttavali Movie