മലയാള സിനിമയിലെ ശ്രദ്ധേയനായ നടനാണ് ജഗദീഷ്. ഹാസ്യവേഷങ്ങളിലൂടെയും സ്വഭാവവേഷങ്ങളിലൂടെയും മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ കലാകാരനാണ് അദ്ദേഹം. ഹാസ്യത്തിന്റെ മേമ്പൊടിയോടെയുള്ള സംഭാഷണശൈലിയും അഭിനയവും അദ്ദേഹത്തെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാക്കി.
മലയാള സിനിമയിലെ ശ്രദ്ധേയനായ നടനാണ് ജഗദീഷ്. ഹാസ്യവേഷങ്ങളിലൂടെയും സ്വഭാവവേഷങ്ങളിലൂടെയും മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ കലാകാരനാണ് അദ്ദേഹം. ഹാസ്യത്തിന്റെ മേമ്പൊടിയോടെയുള്ള സംഭാഷണശൈലിയും അഭിനയവും അദ്ദേഹത്തെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാക്കി.
സിദ്ദിഖ് ലാല്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 1991ല്‍ പുറത്തിറങ്ങിയ ചിതമാണ് ഗോഡ്ഫാദര്‍. എന്‍.എന്‍. പിള്ള, മുകേഷ്, ജഗദീഷ്, സിദ്ദിഖ്, അശോകന്‍, ഫിലോമിന, കനക, തിലകന്‍, ഇന്നസെന്റ്, കെ.പി.എ.സി.ലളിത തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മായിന്‍കുട്ടി എന്ന കഥാപാത്രമായാണ് ജഗദീഷ് സിനിമയില്‍ എത്തിയിരുന്നത്. ഇപ്പോള്‍ ഗോഡ്ഫാദറിലെ തന്റെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്.
ഗോഡ്ഫാദറിലെ മായിന്‍കുട്ടി എന്ന കഥാപാത്രത്തിന് തന്റെ ജീവിതവുമായി ചെറിയ സാമ്യമുണ്ടെന്ന് ജഗദീഷ് പറയുന്നു. സിനിമയില്‍ കാണുന്നതുപോലെ പിരിവെടുക്കുന്ന സംഭവങ്ങളൊക്കെ തന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടെന്നും തന്നെ എസ്‌കഷന് കൊണ്ടുപോകാന്‍ വേണ്ടി മറ്റ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പിരിവിടുന്നതൊക്കെ തന്റെ ജീവിതത്തിലും നടന്ന കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

നമ്മളുടെ ജീവിതത്തിലെ എന്തെങ്കിലും ഒരു ഷേയ്ഡ് നമ്മള്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്കും ഉണ്ടാകാമെന്നും ഈ കാര്യം താന്‍ സിദ്ദിഖ് ലാലിനോട് പറഞ്ഞിട്ടുണ്ടെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഗോഡ്ഫാദറിലെ മായിന്‍കുട്ടി എന്ന കഥാപാത്രത്തിന് എന്റെ ജീവിതവുമായി ബന്ധമുണ്ടോ എന്ന് ചോദിച്ചാല്‍ കുറച്ച് ബന്ധമുണ്ട്. കാരണം മായിന്‍കുട്ടി സിനിമയില്‍ കാണിക്കുന്നതുപോലെ പിരിവെടുക്കുന്ന സംഭവം എന്റെ ജീവിതത്തില്‍ നടന്നിട്ടുള്ളതാണ്. എന്നെ എസ്‌കഷന് കൊണ്ടുപോകാന്‍ വേണ്ടി ബാക്കിയുള്ള സ്റ്റുഡന്റസൊക്കെ പിരിവെടുത്ത ഒരു സംഭവം ഉണ്ടായിട്ടുണ്ട്. അപ്പോള്‍ ഞാന്‍ സിദ്ധിഖിനോടും ലാലിനോടും പറയുകയും ചെയ്തു. നമ്മള്‍ ചെയ്യുന്ന ഒരോ കഥാപാത്രവും നമ്മളുടെ ജീവിതത്തില്‍ ഏതെങ്കിലും ഷെയ്ഡ് ഉണ്ടാകും,’ ജഗദീഷ് പറയുന്നു.
Content Highlight: Jagadish says that the character Mayinkutty in The Godfather has a slight resemblance to his life.