ഹാസ്യ താരമായി സിനിമയിലെത്തി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുള്ള നടനാണ് ജഗദീഷ്. വര്ഷങ്ങള് പിന്നിട്ടാലും ഓര്മയില് നില്ക്കുന്ന ഒരുപാട് കഥാപാത്രങ്ങളുടെ ഭാഗമാകാന് ജഗദീഷിന് സാധിച്ചിട്ടുണ്ട്. 1984ല് പുറത്തിറങ്ങിയ മൈ ഡിയര് കുട്ടിച്ചാത്തന് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര് ആരംഭിക്കുന്നത്.
നടനായും സ്വഭാവനടനായും മികച്ച സിനിമകളുടെ ഭാഗമാകുന്ന ജഗദീഷിനെയാണ് കഴിഞ്ഞ കുറച്ചുകാലമായി കാണാന് സാധിക്കുന്നത്. കൗമുദി മൂവിസുമായി അഭിമുഖത്തില് സംസാരിക്കുകയാണ് അദ്ദേഹം. സിനിമയില് ഏറ്റവും വാല്യൂവുള്ളവര് അതിലെ ഹീറോസാണെന്നും, സപ്പോര്ട്ടിങ് റോളുകള് ചെയ്യുന്നവര് കഥയെ സപ്പോര്ട്ട് ചെയ്യുകയാണ് ചെയ്യുന്നതെന്നും ജഗദീഷ് പറയുന്നു.
ഓഫീസര് ഓണ് ഡ്യൂട്ടി എന്ന ചിത്രത്തില് ഏറ്റവും കൂടുതല് റെസ്പോണ്സിബിലിറ്റി ക്യാരി ചെയുന്നത്, ചാക്കോച്ചനാണെന്നും, സിനിമയിലെ ഹീറോസാണ് എപ്പോഴും കഥകേട്ട് അവരുടെ ഭാഗത്ത് നിന്നുള്ള സജഷന്സ് പറയാറുളളതെന്നും, സിനിമയില് സപ്പോര്ട്ടിങ് റോള് ചെയ്യുന്ന തന്റെയൊക്കെ റിസ്‌ക്ക് കുറവാണെന്നും അദ്ദേഹം പറയുന്നു.
‘ചാക്കോച്ചനൊക്കെ കഥകേട്ട്, ഇഷ്ട്ടപെട്ട് ഒരുപാട് സിറ്റിങ്സൊക്കെ നടത്തിയിട്ട് കഥ ചൂസ് ചെയ്യുന്നയാളാണ്. സിനിമയില് എന്റെയൊക്കെ റിസ്‌ക്ക് കുറവാണ്. സിനിമയിലെ എല്ലാ ഹീറോസും, മമ്മൂട്ടി മോഹന്ലാല് ഉള്പ്പെടെയെല്ലാവരും തന്നെ ഒരുപാട് കഥകേള്ക്കുകയും, കഥയില് എന്തെങ്കിലും പോരായ്മകളുണ്ടെങ്കില് അവരുടെ ഭാഗത്ത് നിന്നു കൊണ്ട് സജസ്റ്റ് ചെയ്യുകയും റെക്റ്റിഫൈ ചെയുകയും ചെയ്യുന്നുണ്ട്.
നമ്മള്‍ എന്തൊക്കെ പറയുകയാണെങ്കിലും, സിനിമയില്‍ വാല്യൂ ഉള്ളത് അതിലെ ഹീറോസിനാണ്. ഹീറോസാണ് ചിത്രത്തില്‍ ഏറ്റവും കൂടുതല് റെസ്പോണ്സിബിലിറ്റി ക്യാരി ചെയ്യുന്നത്. ഓഫീസര്‍ ഓണ് ഡ്യൂട്ടി എന്ന ചിത്രത്തില്‍ ഞാനുള്‍പ്പെടെയുള്ള നാല് കഥാപാത്രങ്ങളില്‍ ഏറ്റവും കൂടുതല് റെസ്പോണ്‍സിബിലിറ്റി ഷോള്‍ഡര്‍ ചെയ്യുന്നത് ചാക്കോച്ചനാണ്, അതുകൊണ്ട് തന്നെ അവര്‍ കഥ കൂടുതല്‍ കേള്‍ക്കും. സപ്പോര്‍ട്ടിങ്ങ് റോളുകള്‍ ചെയുന്നവര്‍ അത് സപ്പോര്‍ട്ട് ചെയുന്നു,’ ജഗദീഷ് പറയുന്നു.