ആ സിനിമയുടെ ഷൂട്ടിങ്ങിനിടെ എനിക്ക് അപകടം പറ്റിയിട്ടുണ്ട്, ആരോടും പറയാന്‍ നിന്നില്ല: ജഗദീഷ്
Entertainment
ആ സിനിമയുടെ ഷൂട്ടിങ്ങിനിടെ എനിക്ക് അപകടം പറ്റിയിട്ടുണ്ട്, ആരോടും പറയാന്‍ നിന്നില്ല: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 6th March 2025, 3:55 pm

മലയാളത്തിലെ പ്രശസ്ത അഭിനേതാവാണ് ജഗദീഷ്. കോളേജ് അധ്യാപകനായിരുന്ന ജഗദീഷ് മൈ ഡിയര് കുട്ടിച്ചാത്തന് എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്ത് എത്തിയത്. കോമഡി വേഷങ്ങളാണ് കരിയറിന്റെ തുടക്കത്തില് അധികവും ചെയ്തിരുന്നത്. 1990 കാലഘട്ടത്തിലെ ബജറ്റ് കുറഞ്ഞ സിനിമകളിലെ പതിവ് നായകനായിരുന്നു അദ്ദേഹം.

എന്നാല് അവയില് ഭൂരിഭാഗം സിനിമകളും വിജയമായിരുന്നു. അഭിനയത്തില് മാത്രമല്ല കഥ, തിരക്കഥ, സംഭാഷണം എന്നീ മേഖലകളിലും അദ്ദേഹം പ്രവര്ത്തിച്ചിട്ടുണ്ട്. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, മണിവത്തൂരിലെ ആയിരം ശിവരാത്രികള്, അധിപന് എന്നിവയുള്പ്പെടെ ഏതാനും സിനിമകള്ക്ക് കഥകളും തിരക്കഥകളും ജഗദീഷ് എഴുതിയിട്ടുണ്ട്.

ഇപ്പോള് ഷൂട്ടിങ്ങിനിടയില് തനിക്ക് പറ്റിയ അപകടത്തിനെപ്പറ്റി പറയുകയാണ് ജഗദീഷ്. കൗമുദിക്ക് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓഫീസര് ഓണ് ഡ്യൂട്ടി എന്ന സിനിമയുടെ സെറ്റില് അപകടം പറ്റുകയും ചുണ്ടില് നിന്നും ചോര വന്നെന്നും ജഗദീഷ് പറഞ്ഞു.

എന്നാല് അന്നേ ദിവസം തന്നെ ഷൂട്ടിങ് തീര്ക്കേണ്ടത് കൊണ്ട് താന് അക്കാര്യം അപ്പോള് പറഞ്ഞില്ലെന്നും പിന്നീടാണ് എല്ലാവരോടും പറഞ്ഞതെന്നും ജഗദീഷ് പറയുന്നു.

‘ഒരുപാട് സിനിമകളുടെ ഷൂട്ടിങ്ങിനിടയില് അപകടം പറ്റിയിട്ടുണ്ട്. ഓഫീസര് ഓണ് ഡ്യൂട്ടി എന്ന സിനിമയുടെ സ്വീക്കന്സില് തന്നെ അപകടം പറ്റി ചുണ്ട് മുറിഞ്ഞു. ബ്ലഡ് വരുന്നുണ്ട്, പക്ഷെ ആ സീനില് അഭിനയിച്ചപ്പോള് അത് ഞാന് പറഞ്ഞിട്ടില്ല. കൃത്രിമ ബ്ലഡ് ഷൂട്ടിങ്ങിന് വേണ്ടി ഇട്ടിട്ടുണ്ട്.

എന്നാല് മുറിഞ്ഞ കാര്യം പറഞ്ഞിട്ടില്ല, കാരണം ലൈറ്റ് പോകുന്നു. പ്രത്യേക സ്ഥലത്ത് വെച്ചാണ് ഷൂട്ടിങ് നടക്കുന്നത്, അന്ന് തന്നെ ഷൂട്ടിങ് തീര്ക്കണം. ഹോസ്പിറ്റലില് പോയതിന് ശേഷമാണ് ജിത്തു അഷ്‌റഫിന്റെ ഫോണ് വന്നത്. ആ മുറിവ് അത്ര ഗുരുതരമല്ലായിരുന്നു. എല്ലാം നമ്മുടെ മനസുപോലെയിരിക്കും. ബാക്കി നാളെ ഷൂട്ട് ചെയ്യാം എന്ന് എനിക്ക് തോന്നിക്കഴിഞ്ഞാല് അത്രയേയുള്ളു,’ ജഗദീഷ് പറഞ്ഞു.

Content Highlight: Jagadeesh saying he got accident during Officer on Duty Movie shoot