മലയാള സിനിമയിലെ സ്ത്രീകഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. മലയാള സിനിമ താന്‍ ഒഴിവാക്കുന്നതല്ലെന്നും ഉള്ളൊഴുക്കിലെ ഫീമെയില്‍ ക്യാരക്ടേഴ്സ് തനിക്ക് ഇഷ്ടപ്പെട്ടുവെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
മലയാള സിനിമയിലെ സ്ത്രീകഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. മലയാള സിനിമ താന്‍ ഒഴിവാക്കുന്നതല്ലെന്നും ഉള്ളൊഴുക്കിലെ ഫീമെയില്‍ ക്യാരക്ടേഴ്സ് തനിക്ക് ഇഷ്ടപ്പെട്ടുവെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
തനിക്ക് ചെയ്യണം എന്ന് തോന്നിയ മലയാളം സിനിമ ഇപ്പോള്‍ വന്നിട്ടില്ലെന്നും സ്ത്രീ കഥാപാത്രങ്ങള്‍ കുറയുന്നതിന്റെ കാരണം എഴുത്തുകാര്‍ ചിന്തിക്കണമെന്നും ഐശ്വര്യ പറയുന്നു.
തനിക്ക് നല്ലത് വന്നാല്‍ ഒരിക്കലും ഞാന്‍ നോ പറയില്ലെന്നും ഹലോ മമ്മിയിലെ കഥാപാത്രം തനിക്ക് ഇഷ്ടപ്പെട്ടതുകൊണ്ടാണ് ചെയ്തതെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.

മലയാള സിനിമയില്‍ നിന്ന് സ്ത്രീ കഥാപാത്രങ്ങള്‍ കുറയുന്നതില്‍ വിഷമമുണ്ടെന്നും തനിക്ക് കിട്ടുന്നതില്‍ നിന്നും നല്ല കഥാപാത്രങ്ങൾ താൻ ചൂസ് ചെയ്യുന്നതാണെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. റിപ്പോര്‍ട്ടറിനോട് സംസാരിക്കുകയായിരുന്നു ഐശ്വര്യ ലക്ഷ്മി.
‘മലയാള സിനിമ ഞാന്‍ മിസ് ചെയ്യുന്നതല്ല. ഉള്ളൊഴുക്കിലെ ഫീമെയില്‍ ക്യാരക്ടേഴ്സ് എനിക്ക് ഇഷ്ടപ്പെട്ടു. അല്ലാതെ എനിക്ക് ചെയ്യണം എന്ന് തോന്നിയ മലയാളം സിനിമ ഇപ്പോള്‍ വന്നിട്ടില്ല. ഞാന്‍ ഇതിന് മുന്നേയുള്ള ഇന്റര്‍വ്യൂവിലും പറഞ്ഞിട്ടുണ്ട്. നല്ല സ്ത്രീ കഥാപാത്രങ്ങള്‍ കുറയുന്നതിന്റെ കാരണം എഴുത്തുകാര്‍ ചിന്തിക്കണം.
എനിക്ക് നല്ലത് വന്നാല്‍ ഒരിക്കലും ഞാന്‍ നോ പറയില്ല. ഹലോ മമ്മിയിലെ കഥാപാത്രം എനിക്ക് ഇഷ്ടപ്പെട്ടിരുന്നു, ആ കഥയുടെ ഐഡിയ എനിക്ക് ഇഷ്ടമായി. അതിലെ അമ്മ മകള്‍ ബന്ധം, കോമഡിയൊക്കെ എനിക്ക് ഇഷ്ടപ്പെട്ടു. അതൊക്കെ കൊണ്ടാണ് ഞാന്‍ ആ സിനിമ ചെയ്തത്. അതിന് ശേഷം എനിക്ക് അത്തരത്തില്‍ ഒരു കഥ കിട്ടിയിട്ടില്ല.
മലയാള സിനിമയില്‍ നിന്ന് സ്ത്രീ കഥാപാത്രങ്ങള്‍ കുറയുന്നതില്‍ വിഷമമുണ്ട്. നമ്മള്‍ ഫോര്‍മുല സിനിമയുടെ സൈഡിലേക്ക് പോകുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല. അത് ജഡ്ജ് ചെയ്യാനുള്ള അറിവും വിവരവും എനിക്കില്ല. എനിക്ക് കിട്ടുന്നതില്‍ നിന്നും ബെറ്റര്‍ ക്യാരക്ടര്‍ ഞാന്‍ ചൂസ് ചെയ്യുന്നതാണ്,’ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
Content Highlight: It’s sad that there are fewer female characters in Malayalam cinema says Aishwarya Lekshmi