മോചിതരാകുന്നതിന് തൊട്ട് മുമ്പുള്ള ദിവസം പോലും തങ്ങൾ അതി ക്രൂരമായ ആക്രമണത്തിനും കൊടിയ പീഡനങ്ങൾക്കും ഇരയായിട്ടുണ്ടെന്ന് മോചിതരായ തടവുകാർതന്നെ പറയുന്നുണ്ട്. ശാരീരികവും മാനസികവുമായ പീഡനങ്ങൾ, വൈദ്യസഹായങ്ങൾ നൽകാതിരിക്കുക, പട്ടിണിക്കിടുക, കുടിവെള്ളം നൽകാതിരിക്കുക തുടങ്ങിയ ക്രൂരതക്ക് അവർ ഇരയായതായി മോചിപ്പിക്കപ്പെട്ട ഫലസ്തീനികൾ പറഞ്ഞു. ഞങ്ങളുടെ ജനത ഇസ്രഈലി തടങ്കലിൽ നേരിട്ടതൊക്കെയും മനുഷ്യാവകാശ ലംഘനമാണ്. ഇത് യുദ്ധക്കുറ്റത്തിന് സമാനമാണ്
ഗസ: ഇസ്രഈൽ ജയിലുകളിൽ കഴിയുന്ന ഫലസ്തീൻ തടവുകാരെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നതിനെ അപലപിച്ച് ഹമാസ്. ഫലസ്തീൻ തടവുകാരെ പീഡിപ്പിക്കുന്നത് യുദ്ധക്കുറ്റത്തിന് സമാനമാണെന്നും ഹമാസ് കൂട്ടിച്ചേർത്തു.
അടുത്തിടെ വെടിനിർത്തൽ കരാർ പ്രകാരം ഇസ്രഈലി ജയിലുകളിൽ നിന്ന് മോചിതരായ ഫലസ്തീനികൾ കടുത്ത പീഡനങ്ങൾക്ക് ഇരയായതായി ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ഹമാസ് പറഞ്ഞു.
മോചിതരാകുന്നതിന് തൊട്ട് മുമ്പുള്ള ദിവസം പോലും തങ്ങൾ അതി ക്രൂരമായ ആക്രമണത്തിനും കൊടിയ പീഡനങ്ങൾക്കും ഇരയായിട്ടുണ്ടെന്ന് മോചിതരായ തടവുകാർതന്നെ പറയുന്നുണ്ട്. ശാരീരികവും മാനസികവുമായ പീഡനങ്ങൾ, വൈദ്യസഹായങ്ങൾ നൽകാതിരിക്കുക, പട്ടിണിക്കിടുക, കുടിവെള്ളം നൽകാതിരിക്കുക തുടങ്ങിയ ക്രൂരതക്ക് അവർ ഇരയായതായി മോചിപ്പിക്കപ്പെട്ട ഫലസ്തീനികൾ പറഞ്ഞു. ഞങ്ങളുടെ ജനത ഇസ്രഈലി തടങ്കലിൽ നേരിട്ടതൊക്കെയും മനുഷ്യാവകാശ ലംഘനമാണ്. ഇത് യുദ്ധക്കുറ്റത്തിന് സമാനമാണ്.
ഹമാസ്
‘മോചിതരാകുന്നതിന് തൊട്ട് മുമ്പുള്ള ദിവസം പോലും തങ്ങൾ അതി ക്രൂരമായ ആക്രമണത്തിനും കൊടിയ പീഡനങ്ങൾക്കും ഇരയായിട്ടുണ്ടെന്ന് മോചിതരായ തടവുകാർതന്നെ പറയുന്നുണ്ട്. ശാരീരികവും മാനസികവുമായ പീഡനങ്ങൾ, വൈദ്യസഹായങ്ങൾ നൽകാതിരിക്കുക, പട്ടിണിക്കിടുക, കുടിവെള്ളം നൽകാതിരിക്കുക തുടങ്ങിയ ക്രൂരതക്ക് അവർ ഇരയായതായി മോചിപ്പിക്കപ്പെട്ട ഫലസ്തീനികൾ പറഞ്ഞു. ഞങ്ങളുടെ ജനത ഇസ്രഈലി തടങ്കലിൽ നേരിട്ടതൊക്കെയും മനുഷ്യാവകാശ ലംഘനമാണ്. ഇത് യുദ്ധക്കുറ്റത്തിന് സമാനമാണ്,’ ഹമാസ് തങ്ങളുടെ പ്രസ്താവനയിൽ പറഞ്ഞു.
ഹമാസും ഇസ്രഈലും തമ്മിലുള്ള കരാറിൻ്റെ ഭാഗമായി ശനിയാഴ്ച 183 ഫലസ്തീനികളെ ഇസ്രഈൽ ജയിലുകളിൽ നിന്ന് മോചിപ്പിചിരുന്നു. ഗാസയിലെ ഖാൻ യൂനിസിലെ യൂറോപ്യൻ ഹോസ്പിറ്റലിൽ എത്തിയപ്പോൾ പലരും അവശരും ക്ഷീണിതരുമായി കാണപ്പെട്ടു.
അവരുടെ ശരീരം അവർ ഏറ്റുവാങ്ങിയ ക്രൂരത വെളിപ്പെടുത്തുന്നുണ്ട്. ഫലസ്തീനിയൻ പ്രിസണേഴ്‌സ് സൊസൈറ്റി (പി.പി.എസ്) തടവുകാർ അനുഭവിച്ച അതിക്രമം വിവരിച്ചു.
‘അതി ക്രൂരമായ പീഡനം, പട്ടിണി, മെഡിക്കൽ സേവനങ്ങൾ നിഷേധിക്കപ്പെടൽ, വാരിയെല്ലുകൾ വരെ ഒടിഞ്ഞ ഗുരുതരമായ മർദനങ്ങൾ തുടങ്ങിയ നിരവധി കേസുകൾ സംഘടന വിശദമായി വിവരിച്ചു. പല മുൻ തടവുകാർക്കും ചൊറി ബാധിച്ചതായും റിപ്പോർട്ടുണ്ട്.
ഇസ്രഈൽ ജയിലുകളിൽ കഴിഞ്ഞ തടവുകാരിൽ നിന്ന് മാധ്യമങ്ങളും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും വേദനിപ്പിക്കുന്ന സാക്ഷ്യങ്ങൾ പുറത്തുവിട്ടതിന് പിന്നാലെയാണ് ഹമാസിൻ്റെ ഏറ്റവും പുതിയ പ്രസ്താവന.
തങ്ങൾ പറഞ്ഞ വിഷയങ്ങൾ അന്താരാഷ്ട്ര ബോഡികൾക്ക് മുന്നിൽ റിപ്പോർട്ട് ചെയ്യാനും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമം, ജനീവ കൺവെൻഷനുകൾ, അവരുടെ പ്രോട്ടോക്കോളുകൾ എന്നിവയിൽ പറയപ്പെടുന്ന അവകാശങ്ങൾ ഫലസ്തീനികൾക്ക് ലഭ്യമാക്കാനും അവരുടെ അവകാശങ്ങൾ ഉറപ്പാക്കാനും പ്രവർത്തിക്കണമെന്ന് ഹമാസ് പ്രതിരോധ സംഘടനകളോട് അഭ്യർത്ഥിച്ചു.
ഈ കുറ്റകൃത്യങ്ങൾ അന്താരാഷ്ട്ര നിയമങ്ങളെയും മാനുഷിക മൂല്യങ്ങളെയും അവഗണിക്കുന്ന അധിനിവേശത്തിൻ്റെ ക്രൂരത നിറഞ്ഞ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഹമാസ് പറഞ്ഞു.
‘ ഞങ്ങളുടെ ജനങ്ങൾക്കെതിരെയും ജയിലുകളിലെ തടവുകാർക്കെതിരെയും നടന്നുകൊണ്ടിരിക്കുന്ന ഈ കുറ്റകൃത്യങ്ങൾ, ഞങ്ങളുടെ ഭൂമിയിൽ അധിനിവേശം നടത്തിയവരെ ഇല്ലാതാക്കാനും ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുകയേയുള്ളൂ,’ ഹമാസ് പറഞ്ഞു.
ഗസ വെടിനിർത്തൽ കരാർ പ്രകാരം അടുത്തിടെ മോചിപ്പിക്കപ്പെട്ട തടവുകാർക്കെതിരെ ഇസ്രഈൽ സൈന്യം കൊടിയ പീഡനങ്ങളാണ് നടത്തിയതെന്ന് ഒരു റിപ്പോർട്ടിൽ അഭിഭാഷക ഗ്രൂപ്പ് പി.പി.എസ് പറഞ്ഞു.
ഇസ്രഈൽ ജയിലുകൾ ‘ജീവിക്കുന്നവരുടെ ശ്മശാനങ്ങളാണ്’ എന്ന് അടുത്തിടെ മോചിപ്പിക്കപ്പെട്ട ഫലസ്തീനിയായ മഹമൂദ് സമർ ജബാറിൻ പറഞ്ഞു. ശനിയാഴ്ച ഇസ്രഈലും ഹമാസും തമ്മിൽ നടന്ന ബന്ദികളുടെ കൈമാറ്റത്തിനിടെ ഫലസ്തീൻ ബന്ദികളോടുള്ള ഇസ്രഈലിന്റെ ക്രൂരതക്കെതിരെ രൂക്ഷ വിമർശനവുമായി ഇൻ്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസ് എത്തിയിരുന്നു.
കെറ്റ്‌സിയോട്ട് ജയിലിൽ നിന്ന് ശനിയാഴ്ച ഐ.സി.ആർ.സിയിലേക്ക് വിട്ടയച്ച ഫലസ്തീൻ തടവുകാരെ കൈകൾ തലയ്‌ക്ക് മുകളിൽ വെച്ച് കെട്ടി, ചങ്ങലക്കിട്ട്, ഇസ്രഈലി ചിഹ്നങ്ങൾ ധരിപ്പിച്ചായിരുന്നു കൊണ്ടുവന്നത്. കൂടാതെ ‘ദി എന്റെർനാൽ പീപ്പിൾ നെവർ ഫോർഗെറ്റ്’ എന്നെഴുതിയ വളയവും അവരെക്കൊണ്ട് ധരിപ്പിച്ചിരുന്നു.
തടവുകാരോടുള്ള മനുഷ്യത്വ രഹിതമായ പ്രവർത്തിയിൽ തങ്ങൾ അസ്വസ്ഥരാണെന്ന് ഇൻ്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസ് വ്യക്തമാക്കി.
Content Highlight: Israel’s abuse of Palestinian prisoners amounts to full-fledged war crime: Hamas