ജയ്പൂര്‍: എന്റേത് ഹിന്ദുമതത്തിന്റെ മാത്രം വഴിയല്ലെന്ന് ശശി തരൂര്‍ എം.പി. സ്വാമി വിവേകാന്ദനെ ഉദ്ധരിച്ച് ഹിന്ദുത്വ രാഷ്ട്രീയത്തെ കുറിച്ച് ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജയ്പൂര്‍: എന്റേത് ഹിന്ദുമതത്തിന്റെ മാത്രം വഴിയല്ലെന്ന് ശശി തരൂര്‍ എം.പി. സ്വാമി വിവേകാന്ദനെ ഉദ്ധരിച്ച് ഹിന്ദുത്വ രാഷ്ട്രീയത്തെ കുറിച്ച് ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതം അടിസ്ഥാനപരമായി ഒരു സ്വകാര്യ ഡൊമെയ്‌നാണെന്നും ഭരണകൂടത്തിന്റെ കടന്നുകയറ്റത്തില്‍ നിന്ന് മതം സ്വതന്ത്രമായിരിക്കണമെന്നും തരൂര്‍ വ്യക്തമാക്കി.
സ്പാനിഷ് എഴുത്തുകാരനും ആഗോള തലത്തില്‍ ബെസ്റ്റ് സെല്ലറായ ഇകിഗായുടെ സഹരചയിതാവുമായ ഫ്രാന്‍സെസ് മിറാലെസുമായി വേദി പങ്കിടുകയായിരുന്നു ശശി തരൂര്‍.
ഹിന്ദുത്വ രാഷ്ട്രീയത്തെ വിമര്‍ശിച്ച് സംസാരിച്ച അദ്ദേഹം ആരെങ്കിലും പിന്തുണച്ചില്ലെങ്കില്‍ അക്രമാസക്തമാകുന്ന ബ്രിട്ടീഷ് ഫുട്‌ബോള്‍ ഗുണ്ടയുടെ (ഹുളിഗണ്‍) ടീം ഐഡന്റിറ്റി പോലെ ചിലര്‍ ഹിന്ദുമതത്തെ ചുരുക്കിയെന്നും പറഞ്ഞു.
നിങ്ങള്‍ എന്റെ ടീമിനെ പിന്തുണച്ചില്ലെങ്കില്‍ തലയടിച്ച് പൊട്ടിക്കും എന്ന് പറയുന്നത് പോലെ ചിലര്‍ ജയ്ശ്രീ റാം വിളിച്ചില്ലെങ്കില്‍ അടിക്കുമെന്നാണ് പറയുന്നതെന്നും ഇതൊരിക്കലും ഹിന്ദുമതം അല്ലെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
ഒരു നല്ല ഹിന്ദുവായിരിക്കാന്‍ നാല് വഴികളുണ്ടെന്ന് സ്വാമി വിവേകാനന്ദനെ ഉദ്ധരിച്ച് ശശി തരൂര്‍ പറഞ്ഞു. ഹിന്ദു ഒരിക്കലും അന്വേഷണത്തിന്റെ തീ ആളിക്കത്തിക്കില്ലെന്നും ഹിന്ദുമതത്തില്‍ എന്റേത് മാത്രമാണ് വഴിയെന്ന് പറയുന്നതില്‍ സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ചിലര്‍ അവകാശപ്പെടുന്നത് അത്തരത്തിലാണെന്നും ശശി തരൂര്‍ പറഞ്ഞു.
ഇന്ത്യന്‍ ജനാധിപത്യം ഇപ്പോള്‍ ആള്‍ക്കൂട്ടം നീതി നടപ്പിലാക്കുന്ന തരത്തിലേക്ക് കടന്നെന്നും ഇത് അപകടരമാണെന്നും ബോളിവുഡ് നടനും സംവിധായകനുമായ അമോല്‍ പലേക്കറും പറഞ്ഞു.
രാഷ്ട്രീയ നേതാക്കളെയും സര്‍ക്കാരിനെയും വിമര്‍ശിക്കുന്നത് ദേശവിരുദ്ധ നടപടിയായി മാറിയെന്നും വിയോജിപ്പുകളെ നിയന്ത്രിക്കാനുള്ള ശ്രമമാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കൂടുതലായി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Jaishreeram reduced Hinduism to only those who say they will beat if not called: Shashi Tharoor