‘ബഹുരാഷ്ട്രീയത്തെ സംരക്ഷിക്കാൻ പുതിയ സഖ്യങ്ങൾ കെട്ടിപ്പടുക്കുകയും ഐക്യരാഷ്ട്ര സഭയുടെ നിലപാടുകൾ സ്വീകരിച്ച് ഭീഷണിപ്പെടുത്തുന്നവർക്കെതിരെ നടപടിയെടുക്കുകയും വേണം,’ ഫ്രാൻസെസ്‌ക അൽബനീസ് പറഞ്ഞു.
അന്താരാഷ്ട്ര സമൂഹം ഇതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
നയതന്ത്ര സംരക്ഷണം, ഭൗതിക സഹായം, നേരിട്ടുള്ള പിന്തുണയടക്കം ഗസയിലെ ഇസ്രഈലി നടപടികൾക്ക് പലരാജ്യങ്ങളും സജീവ പങ്കാളിത്തം നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
ഗസയിൽ നടക്കുന്ന വംശഹത്യ ഒരു കൂട്ടായ കുറ്റകൃത്യമാണെന്ന് ഒക്ടോബറിൽ നൽകിയ റിപ്പോർട്ടിൽ ഫ്രാൻസെസ്‌ക അൽബനീസ് പറഞ്ഞിരുന്നു.
അതേസമയം വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നിട്ടും ഗസയിൽ ഇസ്രഈൽ ആക്രമണം തുടരുകയാണ്. ഈ സാഹചര്യത്തിൽ രണ്ടാം ഘട്ട പദ്ധതിക്കായി ചർച്ചകൾ നടത്തുമെന്നും ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു.
ഒക്ടോബർ പത്തിന് പ്രാബല്യത്തിൽ വന്ന ആദ്യഘട്ട വെടിനിർത്തലിന് ശേഷം ഇസ്രഈൽ 600 തവണ വെടിനിർത്തൽ ലംഘനം നടത്തിയതായി മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്തിരുന്നു.
ആദ്യഘട്ട വെടിനിർത്തലിന് ശേഷം ഇസ്രഈൽ സൈന്യം 70 കുട്ടികളുൾപ്പെടെ 360ലധികം ഫലസ്തീനികളെ കൊലപ്പെടുത്തിയെന്നും 900 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തെന്നും മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്തിരുന്നു.
Content Highlight: Israel is committing genocide in Gaza with the participation of many countries: UN media reporter