2026 ടി – 20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കുകയാണ്. നിലവില്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെടുത്തിട്ടുണ്ട്. 22 പന്തില്‍ 25 റണ്‍സെടുത്ത തിലക് വര്‍മയും 15 പന്തില്‍ 16 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവുമാണ് ക്രീസിലുള്ളത്.
ഇന്ത്യന്‍ ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയുടെയും ഇഷാന്‍ കിഷന്റെയും വിക്കറ്റുകളാണ് നഷ്ടമായത്. അഭിഷേക് ആദ്യ ഓവറില്‍ തന്നെ ഡക്കായാണ് മടങ്ങിയത്. പാക് ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘക്കാണ് വിക്കറ്റ്.
Ishan-daar. Zabardast. Zindabad. 🙌@ishankishan51 completes his fifty in just 27 balls – the fastest in an IND vs PAK World Cup match! 💪
അര്‍ധ സെഞ്ച്വറി നേടിയാണ് ഇഷാന്‍ തിരികെ നടന്നത്. സയീം അയൂബിന്റെ പന്തില്‍ ബൗള്‍ഡായായിരുന്നു താരത്തിന്റെ മടക്കം. 40 പന്തില്‍ 77 റണ്‍സാണ് താരം അടിച്ചെടുത്തത്. ഇന്ത്യന്‍ ഓപ്പണറുടെ ബാറ്റില്‍ നിന്ന് പിറന്നതാകട്ടെ മൂന്ന് സിക്‌സുകളും പത്ത് ഫോറുകളുമാണ്. 192.50 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ജാര്‍ഖണ്ഡ് ക്യാപ്റ്റന്റെ താണ്ഡവം.
ഇതോടെ ടി – 20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സ്‌കോര്‍ കുറിക്കാനും കിഷന് സാധിച്ചു. ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെ മറികടന്നാണ് ഈ നേട്ടം. 2007ല്‍ ഗംഭീര്‍ 75 റണ്‍സ് നേടിയതിന്റെ റെക്കോഡാണ് താരം പിന്തള്ളിയത്. ഈ ലിസ്റ്റിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ കയ്യടക്കി വെച്ചിരിക്കുന്നത് സൂപ്പർ താരം വിരാട് കോഹ്‌ലിയാണ്.
ടി – 20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയ താരങ്ങള്‍