വെസ്റ്റ് ഇന്ഡീസിനെതിരായ ടി-20 പരമ്പരയിലെ ആദ്യ മൂന്ന് മത്സരം അവസാനിച്ചപ്പോള് ഇന്ത്യ 2-1ന് മുമ്പിലാണ്. ഇന്നാണ് (ഒക്ടോബര് 14ന്) പരമ്പരയിലെ നാലാം മത്സരം അരങ്ങേറുന്നത്. ഹൈദരാബാദാണ് വേദി.
മത്സരത്തില് കളത്തില് ഇറങ്ങാന് ഇരിക്കുന്ന ഇന്ത്യന് വിക്കറ്റ് കീപ്പര് ബറ്റര് ഇഷാന് കിഷനെ കാത്തിരിക്കുന്നത് ഒരു വമ്പന് റെക്കോഡാണ്. അന്താരാഷ്ട്ര ടി-20 ക്രിക്കറ്റില് ഇന്ത്യയ്ക്കുവേണ്ടി ഒരു കലണ്ടര് ഇയറില് ഏറ്റവും കൂടുതല് റണ്സ് സ്വന്തമാക്കുന്ന താരമാകാനാണ് ഇഷാന് കിഷനുള്ള അവസരം.

ഇഷാന് കിഷന്, സൂര്യകുമാര് യാദവ്- Photo: BCCI
വെസ്റ്റ് ഇന്ഡീസിനെതിരെ ഇനി 43 റണ്സ് സ്വന്തമാക്കിയാല് ഈ നേട്ടത്തില് ഒന്നാം സ്ഥാനത്തുള്ള സൂപ്പര്താരം സൂര്യകുമാര് യാദവിനെ മറികടക്കാനും താരത്തിന് സാധിക്കും. 2022ല് 31 ഇന്നിങ്സില് നിന്ന് 1164 റണ്സായിരുന്നു സൂര്യ നേടിയത്. ഈ റെക്കോഡ് ലിസ്റ്റില് മൂന്നാം സ്ഥാനത്ത് ഉള്ളത് അഭിഷേക് ശര്മയാണ്.
അന്താരാഷ്ട്ര ടി-20യില് ഇന്ത്യയ്ക്കുവേണ്ടി ഒരു കലണ്ടര് വര്ഷത്തില് ഏറ്റവും കൂടുതല് റണ്സ് നേടുന്ന താരങ്ങള്
(താരം, ഇന്നിങ്സ്, റണ്സ്, വര്ഷം എന്ന ക്രമത്തില്)
സൂര്യകുമാര് യാദവ് – 31 – 1164 – 2022
ഇഷാന് കിഷന് – 32 – 1122 – 2026
അഭിഷേക് ശര്മ – 32 – 921 – 2026
വെസ്റ്റ് ഇന്ഡീസിനെതിരായ നിലവിലെ ടി-20 പരമ്പരയില് ഇഷാന് കിഷന് ഇതുവരെ 117 റണ്സ് നേടിയിട്ടുണ്ട്. ഇതില് ആദ്യ മത്സരത്തില് പുറത്താകാതെ 37 റണ്സും രണ്ടാമത്തേതില് 43 റണ്സും മൂന്നാമത്തേതില് 37 റണ്സും കിഷന് നേടി. വരും മത്സരത്തില് മികച്ച പ്രകടനം നടത്താന് താരത്തിന് സാധിക്കുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.
അതേസമയം വെസ്റ്റ് ഇന്ഡീസിനെതിരായ ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തില് തകര്പ്പന് വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. ഇന്ഡോറിലെ ഹോല്കര് സ്റ്റേഡിയത്തില് നടന്ന മത്സരത്തില് 14 റണ്സിനാണ് ഇന്ത്യയുടെ വിജയം.
ഇന്ത്യ ഉയര്ത്തിയ 224 റണ്സിന്റെ വിജയലക്ഷ്യം പിന്തുടര്ന്നിറങ്ങിയ വിന്ഡീസിന് നിശ്ചിത ഓവറില് ഏഴ് വിക്കറ്റ് നഷ്ടത്തില് 209 റണ്സ് മാത്രമാണ് നേടാന് സാധിച്ചത്.
Content Highlight: Ishan Kishan poised to become the highest run-scorer for India in international T20s in a calendar year
