ഐ.പി.എസ് തലപ്പത്ത് അഴിച്ചു പണി; അഗ്നിരക്ഷ മേധാവിയായി നിതിൻ അഗർവാൾ
Kerala
ഐ.പി.എസ് തലപ്പത്ത് അഴിച്ചു പണി; അഗ്നിരക്ഷ മേധാവിയായി നിതിൻ അഗർവാൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th September 2025, 11:21 pm

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് അഴിച്ചു വൻ പണി. പുതിയ അഗ്നിരക്ഷ മേധാവിയായി ഡി.ജി.പി നിതിൻ അഗർവാളിനെ നിയമിച്ചു. നേരത്തെയുണ്ടായിരുന്ന യോഗേഷ് ഗുപ്തയെ റോഡ് സേഫ്റ്റി കമ്മീഷണറായി നിയമിച്ചു.

പുതിയ ക്രമസമാധാന ചുമതലയുള്ള എ.ഐ.ജി (Procurement ) ആയി കെ.എസ് ഗോപകുമാറിനെ നിയമിച്ചു. വി. ജി വിനോദ് കുമാറിനെ ടെലി കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻസ് എസ്.പിയായും നിയമിച്ചു.

തിരുവനന്തപുരം വിജിലൻസിന്റെ എസ്.പിയായ കെ.എൽ ജോൺകുട്ടിയെ എറണാകുളം ക്രൈം ബ്രാഞ്ച് എസ്.പിയായും നിയമിച്ചു. തിരുവനന്തപുരം ഡി.സി.പി ആയ നകുൽ രാജേന്ദ്ര ദേശ്മുഖിനെ തൃശൂർ പൊലീസ് കമ്മീഷണറായും നിയമിച്ചു.

Content Highlight: IPS officer replaced; Nitin Agarwal appointed as Fire Service Chief