എഡിറ്റര്‍
എഡിറ്റര്‍
ഐ.പി.എല്‍: മുബൈക്കെതിരെ ചെന്നൈക്ക് നാലു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം
എഡിറ്റര്‍
Sunday 11th May 2014 11:16am

iple

മുബൈ: ഐ.പി.എല്ലില്‍ മുബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തകര്‍പ്പന്‍ ജയം. നാലു വിക്കറ്റിനാണ് ചെന്നൈയുടെ ജയം.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുബൈ ആറു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിങില്‍ ചെന്നൈ മൂന്നു പന്തുകള്‍ ബാക്കിനില്‍ക്കെ  ലക്ഷ്യത്തിലെത്തി.

ചെന്നൈ ബാറ്റിങിന് കരുത്ത് പകര്‍ന്നത് ഓപണര്‍ സ്മിത്തിന്റെ (57) അര്‍ധശതകവും മധ്യനിരയിലെ ഫാഫ് ഡു പഌസിന്റെ 31 റണ്‍സും ക്യാപ്റ്റന്‍ ധോണിയുടെ 22 റണ്‍സുമാണ്.

തുടര്‍ച്ചയായി മൂന്നു വിജയങ്ങല്‍ നേടിയ മുംബൈ ഈ ഐ.പി.എല്ലില്‍ നേരിടുന്ന ആദ്യ തോല്‍വിയാണിത്.

അമ്പാട്ടി റായിഡു നേടിയ അര്‍ധശതക മികവിലായിരുന്ന മുബൈ ഇന്നലെ ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. ഓപണര്‍ ലെന്‍ഡര്‍ സിമ്മണ്‍സ് 38 റണ്‍സെടുത്തു.

Advertisement