ഐ.പി.എല്‍ 2026ല്‍ ഏഴാമത്തെ സെഞ്ചൂറിയനായി ദല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ കെ.എല്‍ രാഹുല്‍. ടൂര്‍ണമെന്റില്‍ ഇപ്പോള്‍ നടക്കുന്ന ദല്‍ഹി ക്യാപിറ്റല്‍സ് – പഞ്ചാബ് കിങ്സ് മത്സരത്തിലാണ് താരം സെഞ്ച്വറിയടിച്ചത്. നേരിട്ട 47ാം പന്തിലായിരുന്നു വിക്കറ്റ് കീപ്പറുടെ സെഞ്ച്വറി നേട്ടം. മാര്‍ക്കോ യാന്‍സന്‍ എറിഞ്ഞ പന്തില്‍ ഫോറടിച്ചാണ് താരം മൂന്നക്കം കടന്നത്.
സെഞ്ച്വറിയോടെ ഒരു നേട്ടവും രാഹുല്‍ സ്വന്തമാക്കി. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് വിക്കറ്റ് കീപ്പര്‍ തന്റെ പേരില്‍ കുറിച്ചത്. ടൂര്‍ണമെന്റില്‍ ആറാമത്തെ സെഞ്ച്വറി നേടിയാണ് താരം ഈ നേട്ടത്തിലെത്തിയത്.
കെ.എൽ രാഹുൽ. Photo: IndianPremierLeague/x.com
മലയാളി താരം സഞ്ജു സാംസണിനെ മറികടന്നാണ് രാഹുലിന്റെ നേട്ടം. ഈ സീസണിലെ ‘ഇരട്ട’ സെഞ്ച്വറിയോടെ മലയാളി ബാറ്റര്‍ ഐ.പി.എല്ലില്‍ തന്റെ സെഞ്ച്വറികളുടെ എണ്ണം അഞ്ചാക്കി ഉയര്‍ത്തിയിരുന്നു. ഇത് പിന്തള്ളിയാണ് ദല്‍ഹി ഓപ്പണറുടെ മുന്നേറ്റം.
ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരങ്ങള്‍, എണ്ണം
അതേസമയം, മത്സരത്തിൽ ദൽഹി നിശ്ചിത ഓവറിൽ രണ്ട് വിക്കറ്റിന് 264 റൺസെടുത്തിട്ടുണ്ട്. 67 പന്തിൽ 150 റൺസുമായി രാഹുൽ പുറത്താവാതെ നിന്നപ്പോൾ ഡേവിഡ് മില്ലർ മൂന്ന് പന്തിൽ മൂന്ന് റൺസുമായും നിന്നു.
44 പന്തിൽ 91 റൺസെടുത്ത നിതീഷ് റാണയും തിളങ്ങി. ഏഴ് പന്തിൽ 11 റൺസെടുത്ത പാതും നിസങ്ക നിരാശപ്പെടുത്തി. പഞ്ചാബിനായി അർഷ്ദീപ് സിങ്ങും സേവ്യര്‍ ബാര്‍ട്ട്‌ലെ റ്റും ഓരോ വിക്കറ്റുകൾ വീതമെടുത്തു.