ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരത്തില്‍ ബെംഗളൂരു വിജയം സ്വന്തമാക്കിയിരുന്നു. അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ 12 റണ്‍സിന്റെ തോല്‍വിയാണ് മുംബൈ വഴങ്ങിയത്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമാണ് ബെംഗളൂരുവിനോട് മുന്‍ ചാമ്പ്യന്‍മാര്‍ ഹോം ഗ്രൗണ്ടില്‍ തോല്‍ക്കുന്നത്.
A #TATAIPL Classic in every sense 🔥#RCB hold their nerves to seal a win after 1️⃣0️⃣ years against #MI at Wankhede!
Scorecard ▶️ https://t.co/ArsodkwOfO#TATAIPL | #MIvRCB | @RCBTweets pic.twitter.com/uu98T8NtWE
— IndianPremierLeague (@IPL) April 7, 2025
ബെംഗളൂരു ഉയര്‍ത്തിയ 222 ന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. യുവതാരം തിലക് വര്‍മയും ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും തീപ്പൊരി ബാറ്റിങ് കാഴ്ച വെച്ചെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. മുന്‍നിര ബാറ്റര്‍മാരും ബൗളര്‍മാരും നിരാശപ്പെടുത്തിയതാണ് മുംബൈയ്ക്ക് വിനയായത്.
മത്സരത്തില്‍ ടോസ് നേടി ബെംഗളുരുവിനെ ബാറ്റിങ്ങിന് അയച്ച മുംബൈ ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ഫില്‍ സാള്‍ട്ടിന്റെ വിക്കറ്റ് വീഴ്ത്തിയിരുന്നു. എന്നാല്‍ പിന്നീട് ഈ മൊമെന്റം നിലനിര്‍ത്താന്‍ മുംബൈ ബൗളര്‍മാര്‍ക്ക് സാധിച്ചില്ല. പരിക്കില്‍ നിന്ന് മുക്തനായി മത്സരത്തിലേക്ക് തിരിച്ച വന്ന ജസ്പ്രീത് ബുംറ മാത്രമാണ് എക്കോണമിക്കലായി പന്തെറിഞ്ഞത്.




