കൊവിഡ് 19: പൊലീസുകാര്‍ക്ക് കയ്യുറകള്‍ നല്‍കി 'ഇന്‍വോള്‍വ് വടകര'
കോഴിക്കോട്: വടകര സ്റ്റേഷന്‍ പരിധിയിലെ പൊലീസുകാര്‍ക്ക് കയ്യുറകള്‍ നല്‍കി ഇന്‍വോള്‍വ് വടകര. വടകര ചോമ്പാല, എടച്ചേരി തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലാണ് കയ്യുറകള്‍ എത്തിച്ചു നല്‍കിയത്.
കൊവിഡ് പ്രതിരോധത്തിനിറങ്ങുന്ന പൊലീസുകാര്‍ക്ക് കയ്യുറകള്‍ പോലുമില്ലെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് വടകര പ്രദേശത്തെ പൊലീസുകാര്‍ക്ക് സംഘടന കയ്യുറകള്‍ നല്‍കിയത്.
ഇന്‍വോള്‍വ് വടകരയുടെ സന്നദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജൂണ്‍ 24നാണ് കയ്യുറകള്‍ എത്തിച്ചു നല്‍കിയത്. ഇന്‍വോള്‍വ് അംഗങ്ങളായ മിഥുന്‍ ദാസ് ടി.പി, ദീപേഷ് ഡി.ആര്‍ എന്നിവര്‍ ചേര്‍ന്നാണ് കയ്യുറകള്‍ നല്‍കിയത്.
പകര്‍ച്ചവ്യാധികള്‍ക്കെതിരായുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇന്‍വോള്‍വ് മെഡിക്കല്‍ സെല്ലിന്റെ നേതൃത്വത്തില്‍ പൊലീസ് സേനയ്ക്ക് ഗ്ലൗസുകള്‍ കൈമാറിയത്.
നേരത്തെ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ കൊവിഡിനെതിരെ പോരാടുന്ന ഇന്‍വോള്‍വ് അംഗങ്ങളായ ഡോക്ടര്‍മാരും നഴ്‌സുമാരുമായ മെഡിക്കല്‍ പ്രൊഫഷനലുകള്‍ക്ക് പിപിഇ കിറ്റുകള്‍ അടക്കം കൂട്ടായ്മ എത്തിച്ചു നല്‍കിയിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ