സ്വന്തം പ്രൊജക്‌ടുകൾ വിജയിപ്പിക്കുന്നതിനുള്ള ഇടപെടലുകൾ മറ്റുള്ളവർക്ക് ഹാനികരമാകരുത്; അത് കുഴപ്പമാണ്: ജഗദീഷ്
Entertainment
സ്വന്തം പ്രൊജക്‌ടുകൾ വിജയിപ്പിക്കുന്നതിനുള്ള ഇടപെടലുകൾ മറ്റുള്ളവർക്ക് ഹാനികരമാകരുത്; അത് കുഴപ്പമാണ്: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 29th June 2025, 3:00 pm

മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് വന്ന നടനാണ് ജഗദീഷ്. ആദ്യ കാലങ്ങളിൽ കോമഡി വേഷങ്ങൾ മാത്രമായിരുന്നു ലഭിച്ചിരുന്നതെങ്കിലും പിന്നീട് സ്വഭാവവേഷങ്ങളും നായക വേഷങ്ങളും അദ്ദേഹത്തിന് ലഭിച്ചു.

മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, അധിപൻ എന്നിവയുൾപ്പെടെ ഏതാനും സിനിമകൾക്ക് അദ്ദേഹം കഥകളും തിരക്കഥകളും എഴുതിയിട്ടുണ്ട്. ഇപ്പോൾ സിനിമയിലെ പവർ ഗ്രൂപ്പുകളെക്കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്.

സിനിമയിൽ എക്കാലത്തും ഗതിവിഗതികളെ നിയന്ത്രിക്കുന്നവരുണ്ടെന്നും വിജയിച്ചു നിൽക്കുന്ന സമയത്ത് അവർ സിനിമയെ സ്വാധീനിച്ചേക്കാമെന്നും ജഗദീഷ് പറയുന്നു.

തുടർച്ചയായി അഞ്ചു ഹിറ്റുകൾ കിട്ടുന്ന സംവിധായകന്റെ വാക്കുകൾക്ക് മൂല്യം കൂടുമെന്നും പവർ ഗ്രൂപ്പ് എന്നു പറയുന്നതിനെക്കാളും സ്വാധീനശക്തി എന്നാണ് വിശേഷിപ്പിക്കേണ്ടതെന്നും ജഗദീഷ് കൂട്ടിച്ചേർത്തു.

പവർ ഗ്രൂപ്പിനെയല്ല മറിച്ച് കവർ ഗ്രൂപ്പിനെയാണ് സൂക്ഷിക്കേണ്ടതെന്നും ഒളിഞ്ഞ് നിന്ന് ആരോപണങ്ങൾ ഉന്നയിക്കുന്നവരാണ് അവരെന്നും ജഗദീഷ് കൂട്ടിച്ചേർത്തു.

‘സിനിമയിൽ എല്ലാക്കാലത്തും ഗതിവിഗതികളെ നിയന്ത്രിക്കുന്നവരുണ്ട്. ഓരോ കാലത്തും ഹിറ്റ്‌മേക്കേഴ്‌സ് ഉണ്ടാകും. തുടർച്ചയായി വിജയം നേടിക്കൊണ്ടിരിക്കുന്ന താരങ്ങളും നിർമാതാക്കളും സംവിധായകരും സാങ്കേതികപ്രവർത്തകരും അവർ വിജയിച്ചു നിൽക്കുന്ന കാലത്ത് സിനിമയെ സ്വാധീനിച്ചേക്കാം. ഉദാഹരണത്തിന് തുടർച്ചയായി അഞ്ചു ഹിറ്റുകൾ കിട്ടുന്ന സംവിധായകന്റെ വാക്കുകൾക്ക് ഇൻഡസ്ട്രിയിൽ മൂല്യം കൂടും. അഭിനേതാക്കളും അതുപോലെ തന്നെ.

അതുകൊണ്ട് പവർ ഗ്രൂപ്പ് എന്ന് പറയുന്നതിനെക്കാളും സ്വാധീനശക്തി എന്ന് വിശേഷിപ്പിക്കാം. സ്വന്തം പ്രൊജക്‌ടുകൾ വിജയിപ്പിക്കുന്നതിനുള്ള ഇവരുടെ ഇടപെടലുകൾ മറ്റുള്ളവർക്ക് ഹാനികരമായാൽ അത് കുഴപ്പമാണ്. അങ്ങനെ ഉണ്ടായോ എന്നതിന് തെളിവില്ലാതെ മറുപടി പറയുന്നതു ശരിയല്ല. വിജയത്തിൻ്റെ കൂടെ നിൽക്കുന്നവർ പ്രബലരാണ്. അവർ ഓരോ കാലത്തും മാറി മാറി വരും.

പവർ ഗ്രൂപ്പിനെയല്ല, കവർ ഗ്രൂപ്പിനെ ആണ് സൂക്ഷിക്കേണ്ടത്. ഒളിഞ്ഞ് നിന്ന് ആരോപണങ്ങൾ ഉന്നയിക്കുന്നവരാണ് അവർ,’ ജഗദീഷ് പറയുന്നു.

Content Highlight: Interventions to make one’s own projects successful should not harm others says Jagadish