സുരേന്ദ്രന്‍ എന്ന ഞാന്‍ ഇന്ദ്രന്‍സ് ആയത് അദ്ദേഹത്തിന്റെ സിനിമകളിലൂടെ: ഇന്ദ്രന്‍സ്
Entertainment
സുരേന്ദ്രന്‍ എന്ന ഞാന്‍ ഇന്ദ്രന്‍സ് ആയത് അദ്ദേഹത്തിന്റെ സിനിമകളിലൂടെ: ഇന്ദ്രന്‍സ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 4th February 2025, 7:17 pm

വര്‍ഷങ്ങളായി മലയാള സിനിമയുടെ ഭാഗമാണ് നടന്‍ ഇന്ദ്രന്‍സ്. വസ്ത്രാലങ്കാരത്തിലൂടെയാണ് ഇന്ദ്രന്‍സ് തന്റെ സിനിമ ജീവിതം ആരംഭിക്കുന്നതെങ്കിലും ഹാസ്യ താരമായി അഭിനയിക്കാന്‍ തുടങ്ങിയ ശേഷമാണ് വലിയ രീതിയില്‍ ശ്രദ്ധ നേടാന്‍ തുടങ്ങിയത്. കരിയറിന്റെ വലിയൊരു ഭാഗം കോമഡി വേഷങ്ങളില്‍ മാത്രം ഒതുങ്ങിയിരുന്ന ഇന്ദ്രന്‍സ് ഇന്ന് വേറിട്ട കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരെ ഞെട്ടിക്കുകയാണ്.

സുരേന്ദ്രന്‍ എന്ന താന്‍ ഇന്ദ്രന്‍സ് ആയത് പത്മരാജന്റെ സിനിമകളിലൂടെയാണെന്ന് ഇന്ദ്രന്‍സ് പറയുന്നു. ആദ്യകാലങ്ങളില്‍ വസ്ത്രാലങ്കാരത്തോടൊപ്പം ചെറിയ വേഷങ്ങളില്‍ അഭിനയിച്ച് താന്‍ തന്നിലെ നടനെ പരുവപ്പെടുത്തിയെന്ന് ഇന്ദ്രന്‍സ് പറഞ്ഞു. നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന സിനിമ മുതലാണ് പത്മരാജനുമായി അടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന സിനിമ മുതലാണ് പത്മരാജന്‍ സാറുമായി അടുക്കുന്നത്. സുരേന്ദ്രന്‍ എന്ന ഞാന്‍ ഇന്ദ്രന്‍സ് ആയത് അദ്ദേഹത്തിന്റെ സിനിമകളിലൂടെയാണ്- ഇന്ദ്രന്‍സ്

അപരന്‍ എന്ന സിനിമയിലാണ് തന്റെ പേര് ആദ്യമായി ഇന്ദ്രന്‍സ് എന്ന് തെളിഞ്ഞുവന്നതെന്നും ഒരു മുഴുനീള നടന്‍ എന്ന നിലയിലേക്ക് വളര്‍ന്നത് രാജസേനന്‍ സംവിധാനം ചെയ്ത ‘സി.ഐ.ഡി ഉണ്ണിക്ക്യഷ്ണന്‍ ബി.എ ബി.എഡ്’ എന്ന സിനിമയിലൂടെയാണെന്നും ഇന്ദ്രന്‍സ് പറയുന്നു. മനോരമ ആഴ്ചപ്പതിപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സമ്മേളനം എന്ന സിനിമയില്‍ സ്വതന്ത്രമായി വസ്ത്രാലങ്കാരം ചെയ്തു. നൂറോളം സിനിമകളില്‍ വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ട്. അതിലെല്ലാം കുഞ്ഞു കുഞ്ഞു വേഷങ്ങള്‍ ചെയ്താണ് എന്നെ ഞാന്‍ മിനുക്കി പരുവപ്പെടുത്തിയത്. നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന സിനിമ മുതലാണ് പത്മരാജന്‍ സാറുമായി അടുക്കുന്നത്. സുരേന്ദ്രന്‍ എന്ന ഞാന്‍ ഇന്ദ്രന്‍സ് ആയത് അദ്ദേഹത്തിന്റെ സിനിമകളിലൂടെയാണ്.

അപരന്‍ എന്ന സിനിമയിലാണ് എന്റെ പേര് ആദ്യമായി ഇന്ദ്രന്‍സ് എന്ന് തെളിഞ്ഞുവന്നത്. ഒരു മുഴുനീള നടന്‍ എന്ന നിലയിലേക്ക് വളര്‍ന്നത് രാജസേനന്‍ സംവിധാനം ചെയ്ത ‘സി.ഐ.ഡി ഉണ്ണിക്ക്യഷ്ണന്‍ ബി.എ ബി.എഡ്’ എന്ന സിനിമയിലൂടെയാണ്.

വി.സി.അഭിലാഷിന്റെ ‘ആളൊരുക്കം’ എന്ന സിനിമയാണ് എന്നെ ആദ്യ സംസ്ഥാന പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ആ സിനിമയിലേക്ക് എത്താന്‍ എന്നെ പരുവപ്പെടുത്തിയത് ടി.വി. ചന്ദ്രന്‍ സാറും,’ ഇന്ദ്രന്‍സ് പറയുന്നു.

Content highlight: Indrans talks about Pathmarajan