രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിൻ 'വന്ദേഭാരത്' വെള്ളിയാഴ്ച മുതൽ
national news
രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിൻ 'വന്ദേഭാരത്' വെള്ളിയാഴ്ച മുതൽ
ന്യൂസ് ഡെസ്‌ക്
Tuesday, 12th February 2019, 10:48 am

ന്യൂ​ദൽഹി: രാജ്യത്തെ ഏറ്റവും വേ​ഗമേറിയ ട്രെയിനായ വന്ദേ ഭാരത് വെള്ളിയാഴ്ച മുതൽ ഓടിത്തുടങ്ങും. ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉത്‌ഘാടനം ചെയ്യുക. വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സി​ന്‍റെ ടിക്കറ്റ് നിരക്കുകളും ഇന്ത്യൻ റെയിൽവേ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ദൽഹി മുതൽ പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസി വരെയും തിരിച്ചുമാണ് ട്രെയിൻ, സർവീസ് നടത്തുക.

Also Read യുപിയിലും ഗുജാറാത്തിലും പരീക്ഷിച്ച “പേജ് പ്രമുഖ്” പദ്ധതി കേരളത്തിലും നടപ്പാക്കാനൊരുങ്ങി ബി.ജെ.പി; യോഗിയും അമിത് ഷാ കേരളത്തിലെത്തും

ദൽ​ഹി​യി​ൽ നി​ന്നു വാ​രാ​ണ​സി വ​രെ ചെ​യ​ർ കാ​ർ ക്ലാ​സി​ന് 1850 രൂ​പ​യും എ​ക്സ്ക്ലൂസീ​വ് ക്ലാ​സി​ന് 3,520 രൂ​പ​യു​മാ​ണ് ടിക്കറ്റ് വില. തി​രി​ച്ചു വ​രു​മ്പോ​ൾ ഇ​തു 1,795 രൂ​പ​യും 3,470 രൂ​പ​യു​മായി ചുരുങ്ങും. “വന്ദേഭാരതി”ന്റെ മുഴുവൻ കോച്ചുകളും ശീതീകരിച്ചതാണ്

അതെ റൂട്ടിൽ സഞ്ചരിക്കുന്ന ശതാബ്‌ദി ഏക്സ്പ്രെസ്സിനേക്കാൾ 1.5 അധികം വേഗത്തിലാകും “വന്ദേഭാരത് സഞ്ചരിക്കുക. ട്രെയിനിൽ സഞ്ചരിക്കുന്നവർക്ക് പ്ര​ഭാ​ത ഭക്ഷണം ആവശ്യമാണെങ്കിൽ 399 രൂപ അധികം ഈടാക്കും. ചെ​യ​ര്‍ കാ​റി​ല്‍ സ​ഞ്ച​രി​ക്കു​ന്ന​വ​രി​ല്‍നി​ന്ന് ഇതിനു 344 രൂപയാകും ഈടാക്കുക. തിരിച്ചുള്ള സർവീസിന് യഥാക്രമം 349 രൂപയും 288 രൂപയുമാകും വാങ്ങുക.

Also Read സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് ആമിയും കാര്‍ബണും പരിഗണിക്കണോ?; ചലച്ചിത്ര അക്കാദമിയില്‍ പ്രതിസന്ധി

​മ​ണി​​ക്കൂ​​റി​​ൽ 160 കി​​ലോ​​മീ​​റ്റ​​ർ വേ​​ഗ​​ത​​യി​​ൽ സ​ഞ്ച​രി​ക്കു​ന്ന “വന്ദേഭാരത്” 97 കോ​​ടി രൂ​​പ ചി​​ല​​വി​​ലാണ് നിർമ്മിച്ചത്. 16 കോ​​ച്ചു​​ക​​ളു​​ള്ള ട്രെ​​യി​​ന്‍ 18 മാ​​സമെടുത്താണ് ചെ​​ന്നൈ​​യി​​ലെ ഇ​​ന്‍റ​​ഗ്ര​​ൽ കോ​​ച്ച് ഫാ​​ക്റ്റ​​റി​​യി​​ൽ വെച്ച് നിർമ്മാണത്തെ പൂർത്തിയാക്കിയത്. ന്യൂദല്‍ഹി​​ക്കും വാ​​രാ​​ണ​​സി​​ക്കും ഇ​​ട​​യി​​ല്‍ കാ​​ൺ​​പു​​രി​​ലും അ​​ല​​ഹ​​ബാ​​ദി​​ലും ട്രെയിനിന് സ്റ്റോപ്പുകൾ ഉണ്ടാകും.