കൊടുങ്കാറ്റായെത്താൻ 'ഇന്ത്യൻ 2' ഒരുങ്ങുകയാണ്; റിലീസ് ഡേറ്റ് പുറത്ത്
Film News
കൊടുങ്കാറ്റായെത്താൻ 'ഇന്ത്യൻ 2' ഒരുങ്ങുകയാണ്; റിലീസ് ഡേറ്റ് പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 6th April 2024, 7:46 pm

ഉലകനായകൻ കമൽഹാസനെ നായകനാക്കി സ്റ്റാർ ഡയറക്ടർ ശങ്കർ സംവിധാനം നിർവഹിക്കുന്ന മാസ്റ്റർപീസ് ചിത്രം ‘ഇന്ത്യൻ 2’ 2024 ജൂണിൽ റിലീസിനെത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ലൈക പ്രൊഡക്ഷൻസിന്റെ ഒഫീഷ്യൽ ട്വിറ്റർ അകൗണ്ടിലാണ് റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റർ പുറത്തുവിട്ടത്.

ചിത്രത്തിന്റെ റിലീസ് ഡേറ്റ് വരും ദിവസങ്ങളിലായ് അറിയിക്കും. ‘സേനാപതിയുടെ തിരിച്ചുവരവിനായി ഒരുങ്ങുക. ! ഇന്ത്യൻ-2 ഈ ജൂണിൽ തിയേറ്ററുകളിൽ കൊടുങ്കാറ്റായെത്താൻ ഒരുങ്ങുകയാണ്. ഈ ഇതിഹാസ നിമിഷത്തിനായി നിങ്ങളുടെ കലണ്ടറിൽ അടയാളപ്പെടുത്തുക’ എന്ന് കുറിച്ചുകൊണ്ടാണ് പോസ്റ്റർ റിലീസ് ചെയ്തത്. ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്‌കരൻ, റെഡ് ജെയന്റ് മൂവീസ് ഈ ബി​ഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്.

1996-ലെ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് ബ്ലോക്ക്ബസ്റ്ററിൽ ഇടം നേടിയ ‘ഇന്ത്യൻ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘ഇന്ത്യൻ 2’. കാജൽ അഗർവാൾ, രാകുൽ പ്രീത് സിങ്, എസ്.ജെ. സൂര്യ, ബോബി സിംഹ, തുടങ്ങിയവർ സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിന് ഹിറ്റ് ചിത്രങ്ങൾക്ക് സംഗീതം പകർന്ന അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: സുന്ദര്‌ രാജ്, ഛായാഗ്രഹണം: രവി വർമ്മൻ, ചിത്രസംയോജനം: ശ്രീകർ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈനർ: ടി. മുത്തുരാജ്, പിആർഒ: ശബരി.

Content Highlight: Indian two movie’s release date out