2026 ടി – 20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ഈ കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. നാളെ (ഫെബ്രുവരി 15) ശ്രീലങ്കയിലെ കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തിലാണ് ഈ മത്സരം അരങ്ങേറുക.
‘പാകിസ്ഥാന് അഭിഷേക് ശര്‍മ്മ കളിക്കണമെന്നാണെങ്കില്‍ അത് നടക്കും. അവന്‍ നാളെ കളിക്കും,’ സൂര്യ പറഞ്ഞു.
നേരത്തെ, വാര്‍ത്ത സമ്മേളനത്തില്‍ പാക് നായകന്‍ സല്‍മാന്‍ അലി ആഘ അഭിഷേക് ഇന്ത്യന്‍ ടീമില്‍ ഉണ്ടാകാമെന്നാണ് ആഗ്രഹം എന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സൂര്യയുടെ പ്രതികരണം.
‘അഭിഷേക് ശര്‍മ മികച്ച താരമാണെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. ഏറ്റവും മികച്ച ഇന്ത്യന്‍ ടീമിനെ നേരിടാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അതിനാല്‍ തന്നെ അവന്‍ ടീമിലുണ്ടാവുമെന്നാണ് പ്രതീക്ഷ. അവന് പെട്ടെന്ന് സുഖമായി നാളെത്തെ മത്സരത്തില്‍ കളിക്കാന്‍ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു,’ ആഘ പറഞ്ഞു.
അഭിഷേക് ശര്‍മ. Photo: BCCI/x.com
അതേസമയം, നമീബിയയ്ക്ക് എതിരെയുള്ള മത്സരത്തില്‍ വയറുവേദനയും പനിയും കാരണം അഭിഷേക് കളിച്ചിരുന്നില്ല. നേരത്തെ, യു.എസ്.എക്കെതിരെയുള്ള ആദ്യ മത്സരത്തിലും അനാരോഗ്യം കാരണം താരം ഫീല്‍ഡ് ചെയ്തിരുന്നില്ല.
രണ്ടാം മത്സരത്തില്‍ താരത്തിന്റെ പകരക്കാരനായി ഇന്ത്യന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യാനെത്തിയത് മലയാളി താരം സഞ്ജു സാംസണായിരുന്നു. അഭിഷേക് തിരിച്ചെത്തുന്നതോടെ മലയാളി താരത്തിന് ടീമിലെ സ്ഥാനം നഷ്ടമായേക്കും.
Content Highlight: Indian Captain Suryakumar Yadav confirms Abhishek Sharma’s availability against Pakistan clash in T20 World Cup