ന്യൂദല്‍ഹി: ലോകത്ത് അസമത്വത്തില്‍ ഒന്നാമതെത്തി ഇന്ത്യ.രാജ്യത്തെ 40% സമ്പത്തും സമ്പന്നരായ 1% ആളുകളുടെ കയ്യിലാണ്. ഇത് രാജ്യത്തെ ഏറ്റവും അസമത്വം നിറഞ്ഞ രാജ്യങ്ങളിലൊന്നായി മാറ്റുന്നുവെന്ന് 2026 ലെ ലോക അസമത്വ റിപ്പോര്‍ട്ട് പറയുന്നു.സമീപ വര്‍ഷങ്ങളിലെ കണക്കുകളിലും ഇന്ത്യയുടെ അസമത്വത്തിന് കാര്യമായ മാറ്റങ്ങളൊന്നും വന്നിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
വേള്‍ഡ് ഇനിക്വാലിറ്റി ലാബാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.
മൊത്തം സമ്പത്തിന്റെ 65% ഏറ്റവും ധനികരായ 10% പേരുടെ കൈവശമാണ്.
ദേശീയ വരുമാനത്തിന്റെ ഏകദേശം 58% വും കൈവശം വെയ്ക്കുന്നത് ഏറ്റവും ഉയര്‍ന്ന വരുമാനക്കാരായ 10 % ആണെന്നും റിപ്പോര്‍ട്ട് പറയുന്നു.
രാജ്യത്ത് 2014 നും 2024 നും ഇടയില്‍ സമ്പന്നരായ 10 % ത്തിനും താഴെ തട്ടിലുള്ള 50% ത്തിനും ഇടയിലെ വരുമാന വിടവ് സ്ഥിരമായി തുടരുന്നു.
സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തത്തിലും ഇന്ത്യയുടെ സ്ഥിതി ദയനീയമാണ് .15.7% മാണിത് കഴിഞ്ഞ ദശകത്തില്‍ ഒരു പുരോഗതിയും കാണിച്ചിട്ടില്ലെന്നും പഠനം പറയുന്നു.
ഇന്ത്യയില്‍ മൊത്തത്തില്‍ വരുമാനം സമ്പത്ത്, ലിംഗഭേദം, എന്നീ തലങ്ങളിലെല്ലാം വളരെ വലിയ അസമത്വമാണ് നിലനില്‍ക്കുന്നത്. ഇതെല്ലാം സമ്പദ്‌വ്യവസ്ഥയിലെ അസമത്വത്തെയാണ് കാണിക്കുന്നത്.
വാങ്ങല്‍ ശേഷി തുല്യതയുടെ അടിസ്ഥാനത്തിലാണ് ശരാശരി സമ്പത്ത് കണക്കാക്കുന്നത്.
ഇതനുസരിച്ച് ശരാശരി വാര്‍ഷിക വരുമാനം കണക്കാക്കുന്നത് ഏകദേശം 28000 യൂറോയാണ്.
രണ്ട് രാജ്യങ്ങളിലെ കറന്‍സികള്‍ തമ്മിലുള്ള വിനിമയ നിരക്ക് കണക്കാക്കുന്ന രീതിയാണ് വാങ്ങല്‍ ശേഷി തുല്യത ഇതിലൂടെ കറന്‍സികളുടെ മൂല്യം കണക്കാക്കാന്‍ സാധിക്കുന്നു.
ആഗോള തലത്തില്‍ എല്ലാ മേഖലയിലും ഏറ്റവും മുകളിലുള്ള 1% ത്തിന്റെ സമ്പത്ത് ബാക്കിയുള്ള 90% ത്തിന്റെ സമ്പത്തിനെക്കാള്‍ ഇരട്ടിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അസമത്വം അപമാനകരമാവുന്നത് വരെ നിശബ്ദമാണ്,’ റിപ്പോര്‍ട്ട് തയ്യാറാക്കിയവരിലൊരാളായ റിക്കാര്‍ഡോ ഗോരസ് കരേര പറഞ്ഞു.
അസമത്വത്തിനും അസമത്വത്തില്‍ പെട്ട് അവസരങ്ങള്‍ നിഷേധിക്കപെട്ട കോടിക്കണക്കിനാളുകള്‍ക്കും വേണ്ടിയുള്ളതാണെന്നും കരേര കൂട്ടി ചേര്‍ത്തു.
2018 ലായിരുന്നു ലോക അസമത്വ റിപ്പോര്‍ട്ട് പുറത്തിറക്കിയത്. ബുധനാഴ്ച്ച പ്രസിദ്ധീകരിച്ചത് ഇതിന്റെ മൂന്നാം ഭാഗമാണ്.
നവംബറില്‍ ദക്ഷിണാഫ്രിക്ക് ജി-20 യുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തിരുന്നു. ഇതിനോടനുബന്ധിച്ചാണ് പുതിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
പ്രധാനമായും ആഗോള അസമത്വങ്ങളേയും ബഹുരാഷ്ട്ര വാദത്തിന്റെ പ്രശ്‌നങ്ങളെയുമായിരുന്നു റിപ്പോര്‍ട്ട് എടുത്തു കാണിച്ചത്.
Content Highlight: India ranks first in inequality in the world; 40% of wealth is in the hands of 1%