2026 ടി – 20 ലോകകപ്പില്‍ ഇന്ത്യയുടെ സെമി ഫൈനല്‍ പോരാട്ടത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. രണ്ടാം സെമി ഫൈനലില്‍ ഇറങ്ങുന്ന സൂര്യക്കും സംഘത്തിനും ഇംഗ്ലണ്ടാണ് എതിരാളികള്‍. മാര്‍ച്ച് അഞ്ചിന് ഷെഡ്യൂള്‍ ചെയ്ത മത്സരത്തിന് വേദി മുംബൈ വാംഖഡെ സ്റ്റേഡിയമാണ്.
2026 ടി – 20 ലോകകപ്പില്‍ ഇന്ത്യയുടെ സെമി ഫൈനല്‍ പോരാട്ടത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. രണ്ടാം സെമി ഫൈനലില്‍ ഇറങ്ങുന്ന സൂര്യക്കും സംഘത്തിനും ഇംഗ്ലണ്ടാണ് എതിരാളികള്‍. മാര്‍ച്ച് അഞ്ചിന് ഷെഡ്യൂള്‍ ചെയ്ത മത്സരത്തിന് വേദി മുംബൈ വാംഖഡെ സ്റ്റേഡിയമാണ്.
ഈ മത്സരത്തിന് ഇറങ്ങുമ്പോള്‍ ഇരുടീമുകളുടെയും ലക്ഷ്യം ഫൈനലിലേക്ക് യോഗ്യത നേടുക എന്നത് തന്നെയാകും. അതിനാല്‍ തന്നെ വീറും വാശിയും വാനോളം നിറഞ്ഞ കടുത്ത മത്സരത്തിനാകും വാംഖഡെയില്‍ ആരാധകര്‍ സാക്ഷിയാവുക.

Photo: BCCI/x.com
ഇന്ത്യയും ഇംഗ്ലണ്ടും ഇത് ആദ്യമായല്ല ഒരു ഐ.സി.സി ടൂര്‍ണമെന്റ് നോക്ക് ഔട്ടില്‍ നേര്‍ക്കുനേര്‍ വരുന്നത്. ഈ സെമി ഫൈനലിന് മുമ്പ് അഞ്ച് തവണയാണ് ഇരുവരും ഏറ്റുമുട്ടിയത്. അതില്‍ മൂന്ന് തവണ ഇന്ത്യ വിജയിച്ചു. രണ്ട് തവണ ഇംഗ്ലണ്ടും ജയം സ്വന്തമാക്കി.
1983 ഏകദിന ലോകകപ്പിലായിരുന്നു ഇന്ത്യയും ഇംഗ്ലണ്ടും ആദ്യമായി ഐ.സി.സി നോക്ക് ഔട്ട് പോരിനിറങ്ങിയത്. അന്ന് സെമി ഫൈനലില്‍ ഇന്ത്യ ആറ് വിക്കറ്റിന് വിജയിച്ചു. പിന്നാലെ ഫൈനലില്‍ തങ്ങളുടെ ആദ്യ ലോകകപ്പും ടീം ഉയര്‍ത്തി ചരിത്രം സൃഷ്ടിച്ചു.

1983ലെ ഏകദിന ലോകകപ്പിൽ ഇന്ത്യയും ഇംഗ്ലണ്ടും.Photo: Espncricinfo.com
പിന്നീട് മറ്റൊരു ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ വീണ്ടും ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നു. എന്നാല്‍, 1987ല്‍ ഇന്ത്യയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് ഫൈനലിലേക്ക് മുന്നേറി. അതിനുശേഷം ഒരു ഇന്ത്യ – ഇംഗ്ലണ്ട് പോരാട്ടം നടക്കുന്നത് വര്ഷങ്ങളുടെ ഇടവേളക്ക് ശേഷമാണ്.
2013ലെ ചാമ്പ്യന്‍സ് ട്രോഫിയിലെ അവസാന അങ്കത്തിലാണ് ത്രീ ലയണ്‍സ് പിന്നീട് ഇന്ത്യയ്ക്ക് എതിരെ ഐ.സി.സി നോക്ക് ഔട്ടില്‍ ഇറങ്ങിയത്. അന്ന് ഇന്ത്യ ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞ് കിരീടം ചൂടി. അഞ്ച് റണ്‍സിനായിരുന്നു ടീമിന്റെ വിജയം.

2022ൽ ലോകകപ്പിൽ ഇംഗ്ലണ്ട് ടീം. Photo: Espncricinfo.com
അതിന് ശേഷം 2022, 2024 ടി – 20 ലോകകപ്പ് സെമി ഫൈനലുകളില്‍ ഇന്ത്യയും ഇംഗ്ലണ്ടും എതിരാളികളായി കളത്തിലിറങ്ങി. 2022ല്‍ ഇന്ത്യയെ തോല്‍പ്പിച്ച് ഫൈനലിലേക്ക് മുന്നേറിയ ഇംഗ്ലണ്ട് ആ വര്‍ഷം ജേതാക്കളുമായി. എന്നാല്‍, 2024ല്‍ തോല്‍വിക്ക് മെന്‍ ഇന്‍ ബ്ലൂ പകരം വീട്ടി. സെമിയില്‍ 68 റണ്‍സിന്റെ വിജയവുമായി ഫൈനലിലെത്തിയ ഇന്ത്യ കലാശപ്പോരിലും ജയിച്ച് കിരീടമുയര്‍ത്തി.
ഇപ്പോള്‍ വീണ്ടും മറ്റൊരു സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ നേരിടാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ ടീം. വാംഖഡെയില്‍ ഇറങ്ങുമ്പോഴും തങ്ങളുടെ ആധിപത്യം തുടരാന്‍ തന്നെയാവും ടീമിന്റെ ലക്ഷ്യം.
Content Highlight: India have three wins against England in ICC Knock outs