ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ടീമിന്റെ വിജയം.
ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ടീമിന്റെ വിജയം.
ഇംഗ്ലണ്ട് ഉയര്‍ത്തിയ 259 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ 28 പന്തുകള്‍ ശേഷിക്കെ മറികടക്കുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 1 – 0ന് മുന്നിലെത്തി.

ഇന്ത്യൻ ക്രിക്കറ്റ് ടീം. Photo: BCCI/x.com
ഈ വിജയത്തോടെ ഒരു സൂപ്പര്‍ നേട്ടവും ഇന്ത്യന്‍ സ്വന്തമാക്കി. അവസാന 11 വര്‍ഷത്തിനിടയില്‍ എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിനെ ഏകദിനത്തില്‍ തോല്‍പ്പിക്കുന്ന ആദ്യ ടീം എന്ന നേട്ടമാണ് ഗില്ലും സംഘവും തങ്ങളുടെ പേരിലാക്കിയത്.
അതേസമയം, മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റനും ഓപ്പണറുമായ ശുഭ്മന്‍ ഗില്‍, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. 75 പന്തില്‍ ഒരു സിക്സും 11 ഫോറും ഉള്‍പ്പെടെ 80 റണ്‍സാണ് ഗില്ലിന്റെ സമ്പാദ്യം. അക്സര്‍ 52 പന്തില്‍ 57 റണ്‍സും സുന്ദര്‍ 63 പന്തില്‍ 52 റണ്‍സും നേടി പുറത്താകാതെ നിന്നു. ഇവര്‍ക്കൊപ്പം ശ്രേയസ് അയ്യര്‍ 53 പന്തില്‍ 35 റണ്‍സ് സ്‌കോര്‍ ചെയ്തു.
Shubman Gill picks up from where he left off last year at Edgbaston.
Brings up a fine half-century off 51 deliveries.
His 19th in ODIs 👏👏#TeamIndia #ENGvIND | @ShubmanGill pic.twitter.com/flUjvXWb5T
— BCCI (@BCCI) July 14, 2026
ഇംഗ്ലണ്ടിന് വേണ്ടി ബൗളിങ്ങില്‍ ജോഫ്രാ ആര്‍ച്ചര്‍, ജോഷ് ടങ്, സാം കറന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
Joe Root quickly follows Liam Dawson to his half-century in Birmingham.
🤝 @IGcom pic.twitter.com/B3G0XAlORZ
— England Cricket (@englandcricket) July 14, 2026
ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് നിരയില്‍ 76 പന്തില്‍ പുറത്താകാതെ 76 റണ്‍സുമായി തിളങ്ങി. ലിയാം ഡോവ്‌സണ്‍ (83 പന്തില്‍ 68), ബെന്‍ ഡക്കറ്റ് (45 പന്തില്‍ 43) എന്നിവര്‍ മികവ് പുലര്‍ത്തി.
ഇന്ത്യക്കായി അക്സര്‍ നാല് വിക്കറ്റുകളും പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകളും വീഴ്ത്തി. ഒപ്പം ജസ്പ്രീത് ബുംറയും ശിവം ദുബെയും ഓരോ വിക്കറ്റ് വീതവും നേടി.
Content Highlight: India becomes the first team to defeat England at Edgbaston in ODIs in last 11 years