ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള രണ്ടാം ഏകദിനം രാജ്‌കോട്ടില്‍ നടക്കുകയാണ്. മത്സരത്തില്‍ ബാറ്റ് ചെയ്യുന്ന ഇന്ത്യ രണ്ട് വിക്കറ്റിന് 100 റണ്‍സെടുത്തിട്ടുണ്ട്. 11 പന്തില്‍ 14 റണ്‍സെടുത്ത വിരാട് കോഹ്ലിയും ഒരു പന്തില്‍ ഒരു റണ്ണെടുത്ത ശ്രേയസ് അയ്യരുമാണ് ക്രീസിലുള്ളത്.
രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ക്രിസ് ക്ലാര്‍ക്കിന്റെ പന്തില്‍ വില്‍ യങ്ങിന് ക്യാച്ച് നല്‍കിയാണ് താരത്തിന്റെ മടക്കം. 38 പന്തില്‍ നാല് ഫോറടക്കം 24 റണ്‍സാണ് മുന്‍ നായകന്റെ സമ്പാദ്യം.
രോഹിത് ശര്‍മ. Photo: Johns/x.com
രണ്ടാം ഏകദിനത്തിലും വലിയ സ്‌കോര്‍ കണ്ടെത്താന്‍ സാധിച്ചില്ലെങ്കിലും രോഹിത് ഒരു സൂപ്പര്‍ നേട്ടം സ്വന്തമാക്കി. മറ്റൊന്നുമല്ല, ഏഷ്യയില്‍ 7000 ഏകദിന റണ്‍സ് പൂര്‍ത്തിയാക്കാനാണ് താരത്തിന് സാധിച്ചത്. 162 ഇന്നിങ്‌സില്‍ കളിച്ചാണ് 38കാരന്റെ നേട്ടം.
ഇതോടെ രോഹിത് ഏഷ്യയില്‍ 7000 റണ്‍സ് പൂര്‍ത്തിയാക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമായി. കൂടാതെ, ഈ നേട്ടത്തിലെത്തുന്ന ഏഴാമത്തെ ക്രിക്കറ്ററാകാനും ഇന്ത്യന്‍ ഓപ്പണര്‍ക്ക് സാധിച്ചു.