പണ്ട് ചിലരൊക്കെയെന്നെ കറുമ്പി, കരടി എന്നൊക്കെയായിരുന്നു വിളിച്ചിരുന്നത്: നടി സേതുലക്ഷ്മി
Entertainment
പണ്ട് ചിലരൊക്കെയെന്നെ കറുമ്പി, കരടി എന്നൊക്കെയായിരുന്നു വിളിച്ചിരുന്നത്: നടി സേതുലക്ഷ്മി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 8th May 2025, 9:40 am

മലയാള സിനിമ ടെലിവിഷൻ രംഗത്ത് വളരെ സജീവമായ നടിയാണ് സേതു ലക്ഷ്മി. 2006ൽ ദൂരദർശനിൽ സംപ്രേഷണം ചെയ്ത ‘സൂര്യോദയം‘ എന്ന സീരിയലിലൂടെയാണ് സേതുലക്ഷ്മി സീരിയൽ രംഗത്തേക്ക് വരുന്നത്. ബാലചന്ദ്രൻ മേനോൻ ആയിരുന്നു അത് സംവിധാനം ചെയ്തത്. സത്യൻ അന്തിക്കാടിന്റെ രസതന്ത്രം , വിനോദയാത്ര , ഭാഗ്യദേവത, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഹൗ ഓൾഡ് ആർ യു, ഉട്ടോപ്യയിലെ രാജാവ് എന്നീ ചിത്രങ്ങളിൽ സേതുലക്ഷ്മി വേഷമിട്ടിട്ടുണ്ട്.

ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിൻ്റെ റീമേക്കായ 36 വയദിനിലെയിൽ ജ്യോതികയുടെ കൂടെ തമിഴിലും സേതുലക്ഷ്മി അരങ്ങേറ്റം നടത്തി. നാല് തവണ സംസ്ഥാന പുരസ്കാരങ്ങൾ നടി നേടിയുണ്ട്. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സേതുലക്ഷ്മിക്ക് ലഭിച്ചു. ഇപ്പോൾ താൻ കറുത്തത് കൊണ്ട് തന്നെ എല്ലാവരും കളിയാക്കുമായിരുന്നു എന്ന് സേതുലക്ഷ്മി പറയുന്നു.

കാണാന്‍ കൊള്ളാത്തതും ചട്ടമ്പിയും താൻ ആയിരുന്നെന്നും തൻ്റെ അനിയത്തി സുന്ദരിയായിരുവെന്നും സേതുലക്ഷ്മി പറഞ്ഞു. ചേച്ചിയും സഹോദരനും കാണാൻ നല്ല ഭംഗിയാണെന്നും താൻ മാത്രമാണ് ഇങ്ങനെ ആയിപ്പോയതെന്നും സേതുലക്ഷ്മി പറയുന്നു.

കറുമ്പി, കരടി എന്നുമാണ് തന്നെ വിളിച്ചിരുന്നതെന്നും കറുപ്പാണെങ്കില്‍ കാര്യമായിപ്പോയെന്നും നിനക്ക് എന്താണ് എന്നൊക്കെ പറയുമായിരുന്നെന്നും സേതുലക്ഷ്മി കൂട്ടിച്ചേർത്തു. കൗമുദിയോട് സംസാരിക്കുകയായിരുന്നു സേതുലക്ഷ്മി.

‘കാണാന്‍ കൊള്ളാത്തതും ചട്ടമ്പിയും ഞാന്‍ ആയിരുന്നു. എന്റെ അനിയത്തി ആണെങ്കില്‍ സുന്ദരിയായിരുന്നു. ചേച്ചിയാണെങ്കില്‍ ബ്രാഹ്‌മണ സ്ത്രീയെപ്പോലെയായിരുന്നു കാണാന്‍. സഹോദരനും അതുപോലെ തന്നെ നല്ലതാണ്.

ഞാന്‍ മാത്രം ഉണ്ടയും ഇങ്ങനെയും ആയിപ്പോയി. കറുമ്പി എന്നൊക്കെ വിളിക്കുമായിരുന്നു. കരടി എന്നൊക്കെ വിളിച്ചിട്ടുണ്ട്. വഴക്ക് കൂടുമ്പോള്‍ കറുമ്പി എന്നൊക്കെ വിളിക്കും അപ്പോള്‍ ഞാന്‍ ‘കറുപ്പാണെങ്കില്‍ കാര്യമായിപ്പോയി, നിനക്ക് എന്ത്? വെളുത്തിരുന്നേച്ചാലും മതി’ എന്നൊക്കെ പറഞ്ഞ് ഞാന്‍ വഴക്ക് കൂടും,’ സേതുലക്ഷ്മി പറയുന്നു.

Content Highlight: In the past, some people used to call me Bear says Actress Sethulakshmi