മോദിയെ വധിക്കണമെന്ന് എഴുതിയ യു.പി. രജിസ്ട്രേഷന്‍ കാര്‍ തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു
Kerala News
മോദിയെ വധിക്കണമെന്ന് എഴുതിയ യു.പി. രജിസ്ട്രേഷന്‍ കാര്‍ തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th January 2022, 9:33 pm

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കണമെന്ന് എഴുതിയ നിലയില്‍ കണ്ടെത്തിയ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പട്ടത്തെ വക്കം റോയല്‍ ഹോട്ടലിലേക്ക് സംശയകരമായ സാഹചര്യത്തില്‍ കാറുമായി പഞ്ചാബ് സ്വദേശി എത്തിയത്.

സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാരന്‍ തന്നെയാണ് വിവരം പൊലീസിനെ അറിയിയിച്ചത്. സ്ഥലത്ത് മ്യൂസിയം പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി.

കര്‍ഷക സമരം, പുല്‍വാമ ഭീകരാക്രമണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കും ആര്‍.എസ്.എസിനും എതിരായ വാചകങ്ങള്‍ കാറിന് പുറത്ത് എഴുതിയിട്ടുണ്ടായിരുന്നു. ഉണങ്ങിയ നിലയിലായിരുന്നു കാറിന് പുറത്തെ മഷി. ഈ വാചകങ്ങളുമായി കാര്‍ ഇത്രയും ദൂരം സഞ്ചരിച്ചതെങ്ങനെയെന്നാണ് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നത്.

തിരുവനന്തപുരത്ത് പ്രധാനമന്ത്രിക്കെതിരെ വാചകങ്ങളെഴുതിയ യുപി രജിസ്ട്രേഷൻ കാർ; ബോംബ് സ്ക്വാഡ് സ്ഥലത്ത് | CAR WITH SLOGANS AGAINST PM MODI

ഹോട്ടലില്‍ ബഹളമുണ്ടാക്കി വാഹനം ഉപേക്ഷിച്ച് കടന്ന് കളഞ്ഞ പഞ്ചാബ് സ്വദേശിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.

കാര്‍ യു.പി. രജിസ്ട്രേഷന്‍ വാഹനമാണെന്ന് തിരിച്ചറിഞ്ഞു. വാഹനത്തിനകത്ത് നിന്ന് ഏതാനും വസ്ത്രങ്ങളും വാഹനത്തിന്റെ സ്പെയര്‍ പാര്‍ട്സുകളും മാത്രമാണ് ലഭിച്ചത്. വാഹനത്തിന്റെ ഉടമയെ കണ്ടെത്താനുള്ള നടപടി പൊലീസ് ആരംഭിച്ചിരിക്കുകയാണ്.