വ്യാജവാര്‍ത്തകള്‍ അവഗണിക്കുക; 'ലോക' ഉടനെ ഒ.ടി.ടിയിലേക്കില്ലെന്ന് ദുല്‍ഖര്‍ സല്‍മാന്‍
Malayalam Cinema
വ്യാജവാര്‍ത്തകള്‍ അവഗണിക്കുക; 'ലോക' ഉടനെ ഒ.ടി.ടിയിലേക്കില്ലെന്ന് ദുല്‍ഖര്‍ സല്‍മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 21st September 2025, 4:28 pm

ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്ര ഉടന്‍ ഒ.ടി.ടിയിലേക്ക് ഇല്ലെന്ന് ദുല്‍ഖര്‍ സല്‍മാന്‍. ചിത്രത്തിന്റെ ഓണ്‍ലൈന്‍ സ്ട്രീമിങ്ങുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകള്‍ പ്രചരിക്കവെയാണ് താരത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ്. വ്യാജവാര്‍ത്തകള്‍ അവഗണിക്കണമെന്നും ഒഫിഷ്യല്‍ അനൗണ്‍സ്‌മെന്റുകള്‍ക്കായി കാത്തിരിക്കുക എന്നും ദുല്‍ഖര്‍ വ്യക്തമാക്കി.

അതേസയമയം എമ്പുരാന്റെ കളക്ഷനും മറികടന്ന് ലോക തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. റിലീസ് ചെയ്ത് 24 ദിവസം കൊണ്ട് തന്നെ ചിത്രം 267 കോടി കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. ചിത്രം സെപ്റ്റംബര്‍ അവസാനത്തോടെ നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുമെന്ന വാര്‍ത്തകളാണ് പ്രചരിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് നടനും ചിത്രത്തിന്റെ നിര്‍മാതാവുമായ ദുല്‍ഖര്‍ ഈ പ്രചരണം തെറ്റാണെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.


ഡൊമനിക് അരുണിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ലോകയില്‍ കല്യാണി പ്രിയദര്‍ശന്‍, നസ്‌ലെന്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തില്‍ അഭിനയിക്കുന്നു. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസാണ് സിനിമ നിര്‍മിച്ചത്. നിമിഷ് രവി ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന് സംഗീതം നല്‍കിയത് ജേക്‌സ് ബിജോയ്‌യാണ്. ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രമായി മാറിയ ലോക ഇനി മുന്നൂറ് കോടിയിലേക്ക് കടക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികള്‍.

Content highlight: Ignore fake news; Dulquer Salmaan says Loka will not be going to OTT anytime soon