കൂടത്തായി കേസിന്റെ മേല്‍നോട്ടം ഇനി എസ്.പി സൈമണിനല്ല; അന്വേഷണ സംഘം വിപുലീകരിച്ചതടക്കമുള്ള മാറ്റങ്ങള്‍ ഇങ്ങനെ
Koodathayi Murder
കൂടത്തായി കേസിന്റെ മേല്‍നോട്ടം ഇനി എസ്.പി സൈമണിനല്ല; അന്വേഷണ സംഘം വിപുലീകരിച്ചതടക്കമുള്ള മാറ്റങ്ങള്‍ ഇങ്ങനെ
ന്യൂസ് ഡെസ്‌ക്
Wednesday, 9th October 2019, 8:31 pm

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന സംഘം വിപുലീകരിച്ചു. അന്വേഷണ മേല്‍നോട്ടം ഐ.ജിയെ ഏല്‍പ്പിച്ചു. തുടക്കം മുതല്‍ അന്വേഷണത്തിന്റെ മേല്‍നോട്ടം റൂറല്‍ എസ്.പി കെ.ജി സൈമണിനായിരുന്നു.

അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ എണ്ണം പത്തില്‍ നിന്ന് 35 ആക്കിയിട്ടുണ്ട്. സാങ്കേതിക സഹായം നല്‍കുന്നതിന് പ്രത്യേക വിഭാഗത്തെയും നിയോഗിച്ചുകഴിഞ്ഞു.

നേരത്തേ ഓരോ മരണങ്ങളും ഓരോ സംഘം വീതം അന്വേഷിക്കാന്‍ തീരുമാനമായിരുന്നു. ഓരോ അന്വേഷണ സംഘത്തിനും ആരൊക്കെ ഉണ്ടായിരിക്കണം എന്നു തീരുമാനിക്കുന്നതും ഇതിന്റെ മൊത്തം ചുമതലയും സൈമണിനു നല്‍കിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

11 പേരടങ്ങുന്ന സംഘമാണ് ഇപ്പോള്‍ കൂടത്തായി കേസ് അന്വേഷിക്കുന്നത്. അവര്‍ ആറ് സംഘങ്ങളായാണ് അന്വേഷണം. അന്വേഷണസംഘം വിപുലീകരിക്കണമെന്ന് നേരത്തെ ഡി.ജി.പി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിരുന്നു.

പുതിയ അന്വേഷണ സംഘം രൂപീകരിക്കുന്നതോടെ ഓരോ സംഘത്തിനും ഓരോ തലവനുണ്ടാവും. സൈബര്‍ ക്രൈം, ഫോറന്‍സിക് പരിശോധന, എഫ്ഐആര്‍ തയ്യാറാക്കുന്നതില്‍ വിദഗ്ധര്‍, അന്വേഷണ വിദഗ്ധര്‍ എന്നിവരായിരിക്കും സംഘത്തിലുണ്ടാവുക.

ഓരോ കേസിലും ഓരോ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തായിരിക്കും അന്വേഷിക്കുക.
കൂടത്തായി കേസില്‍ അന്വേഷണം തുടരുന്ന സംഘം ജോളിയുമായി അടുത്തിടപഴകിയവരെ എല്ലാം ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജയിലില്‍ കഴിയുന്ന ജോളി പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും തുടര്‍ന്ന് ജോളിയെ നിരീക്ഷിക്കാന്‍ ഒരു ജയില്‍ ജീവനക്കാരിയെ ചുമതലപ്പെടുത്തിയെന്നുമുള്ള അഭ്യൂഹങ്ങളെല്ലാം ഡി.ജി.പി തള്ളിയിരുന്നു.