പ്രേമലു എന്ന ഒറ്റ ചിത്രം കൊണ്ട് സൗത്ത് ഇന്ത്യയൊട്ടാകെ അറിയപ്പെട്ട നടിയാണ് മമിത ബൈജു. 2017ല്‍ പുറത്തിറങ്ങിയ സര്‍വോപരി പാലാക്കാരന്‍ എന്ന ചിത്രത്തിലൂടെയാണ് നടി അരങ്ങേറ്റം നടത്തിയത്. ഇന്ന് തമിഴിലും തെലുങ്കിലും ഒരുപോലെ തിരക്കുള്ള, ആരാധകരുള്ള നടിയാണ് മമിത ബൈജു. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ഡ്യൂഡ് ആണ്. ഇപ്പോള്‍ ലോകഃയെക്കുറിച്ചും പ്രേമലു 2വിനെക്കുറിച്ചും സംസാരിക്കുകയാണ് മമിത.
ലോകഃയിലെ അടുത്ത ചാപ്റ്ററില്‍ റോള്‍ ഉണ്ടെങ്കില്‍ ചെയ്യാന്‍ താത്പര്യമുണ്ടെന്നാണ് മമിത പയുന്നത്.
‘ലോകഃയില്‍ കഥാപാത്രം ഉണ്ടാകുമോയെന്ന് അറിയില്ലല്ലോ… വരും ചാപ്റ്റേഴ്സില്‍ റോള്‍ ഉണ്ടെങ്കില്‍ അത് ചെയ്യാന്‍ എനിക്ക് താത്പര്യമുണ്ട്,’ മമിത പറഞ്ഞു.
ഡ്യൂഡിനെക്കുറിച്ചും താരം സംസാരിച്ചു.
താന്‍ ചെന്നൈയില്‍ ആയിരിക്കും പടം കാണുന്നതെന്നും നസ്ലെന്‍ മറ്റൊരു പടത്തിന്റെ തിരക്കിലാണെന്നും മമിത പറഞ്ഞു. താന്‍ നസ്‌ലെനോട് പടം കാണാന്‍ വേണ്ടി പറഞ്ഞിട്ടുണ്ടെന്നും കാണുമെന്നാണ് തനിക്ക് കിട്ടിയ പ്രതികരണമെന്നും മമിത കൂട്ടിച്ചേര്‍ത്തു.