മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. 2019ല്‍ പുറത്തിറങ്ങിയ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയ നടിയായിരുന്നു പ്രിയ. ചിത്രത്തിലെ കണ്ണിറുക്കുന്ന സീന്‍ വൈറലായതിന് പിന്നാലെ ആ വര്‍ഷം ഇന്ത്യയില്‍ ആളുകള്‍ ഗൂഗിളിലൂടെ ഏറ്റവും കൂടുതല്‍ തിരഞ്ഞ വ്യക്തിയായി പ്രിയ മാറിയിരുന്നു.
ഇപ്പോൾ ഡൗണ്‍ ഫാള്‍ വരുമ്പോള്‍ അത് ഡീല്‍ ചെയ്യുന്ന കാര്യത്തില്‍ താൻ വളരെ വീക്ക് ആണെന്ന് പറയുകയാണ് പ്രിയ വാര്യർ. 96 ഒക്കെ ഇപ്പോഴും കാണുമ്പോൾ താൻ കരയുമെന്നും തൻ്റെ ഫേവറൈറ്റ് സിനിമ 4 Years ആണെന്നും പ്രിയ പറഞ്ഞു.
ആരെങ്കിലും തന്നെ വിളിച്ചിട്ട് തൻ്റെ ഏത് സിനിമയാണ് കാണേണ്ടത് എന്ന് ചോദിച്ചാൽ ഉറപ്പായും 4 Years എന്ന സിനിമയായിരിക്കും പറയുക എന്നും പ്രിയ കൂട്ടിച്ചേർത്തു. മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയായിരിക്കുന്നു.
‘ഡൗണ്‍ ഫാള്‍ വരുമ്പോള്‍ അത് ഡീല്‍ ചെയ്യുന്ന കാര്യത്തില്‍ ഞാന്‍ ഭയങ്കര പുറകിലേക്ക് ആണ്. 96 ഒക്കെ അന്നും ഇന്നും കാണുമ്പോള്‍ ഇരുന്ന് മോങ്ങുക എന്നതാണ് അവസ്ഥ. എനിക്ക് ഇപ്പോഴും ഫേവറൈറ്റ് ആയിട്ടുള്ള സിനിമയാണ് 4 Years. ആരെങ്കിലും എന്നെ വിളിച്ചിട്ട് പ്രിയയുടെ ഏത് സിനിമയാണ് കാണേണ്ടത് എന്ന് ചോദിച്ചാല്‍ ഞാന്‍ ഉറപ്പായും 4 Years എന്ന സിനിമയെന്നാണ് പറയുക,’ പ്രിയ പറയുന്നു.
96
തമിഴിലെ മികച്ച പ്രണയസിനിമകളിലൊന്നാണ് 96. 2018ലാണ് ചിത്രം റിലീസായത്. സ്കൂൾ കാലഘട്ടത്തിലെ പ്രണയവും സാക്ഷാത്കരിക്കാത്ത പ്രണയവും ആണ് ചിത്രത്തിലെ ഇതിവൃത്തം. റാമായി വിജയ് സേതുപതിയും ജാനുവായി തൃഷയും മികച്ച പെർഫോമൻസാണ് കാഴ്ചവെച്ചത്. പ്രണയത്തിനൊപ്പം സ്‌കൂള്‍ കാലഘട്ടത്തിലെ നൊസ്റ്റാള്‍ജിയയും കൂടി ചേർന്നപ്പോൾ പ്രേക്ഷകർക്ക് ലഭിച്ചത് മികച്ച സിനിമ അനുഭവമാണ്.
4 Years
രഞ്ജിത്ത് ശങ്കർ സംവിധാനം സിനിമയാണ് 4 Years. സർജാനോ ഖാലിദ്, പ്രിയ വാര്യർ എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങൾ. ഡ്രീംസ് എൻ ബിയോണ്ട് നിർമിച്ച ചിത്രം 2022 നവംബർ 24നാണ് റിലീസ് ചെയ്തത്.
Content Highlight: I would still cry if I saw that Tamil movie says Priya Warrier