മാർക്കറ്റിൽ പോയി സാധനങ്ങൾ വിലപേശി വാങ്ങിക്കും; പെണ്ണെന്ന നിലയിൽ ജീവിതം ആസ്വദിച്ചത് അപ്പോൾ: ഷീല
Entertainment
മാർക്കറ്റിൽ പോയി സാധനങ്ങൾ വിലപേശി വാങ്ങിക്കും; പെണ്ണെന്ന നിലയിൽ ജീവിതം ആസ്വദിച്ചത് അപ്പോൾ: ഷീല
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 19th May 2025, 2:56 pm

മലയാളികള്‍ക്ക് ഇന്നും പ്രിയപ്പെട്ട നടിയാണ് ഷീല. 1960കളുടെ ആരംഭത്തില്‍ സിനിമയിലെത്തിയ നടി രണ്ടു പതിറ്റാണ്ടു കാലം വെള്ളിത്തിരയില്‍ നിറഞ്ഞു നിന്നിരുന്നു. 1980ല്‍ സ്ഫോടനം എന്ന ചിത്രത്തോടെ താത്കാലികമായി അഭിനയ രംഗത്തുനിന്ന് വിട്ടുനിന്ന ഷീല 2003ല്‍ മനസിനക്കരെ എന്ന സിനിമയിലൂടെയാണ് തിരിച്ചുവരുന്നത്. അഭിനയത്തില്‍ മാത്രമല്ല ചിത്രരചനയിലും കഴിവ് തെളിയിച്ചിട്ടുണ്ട് ഷീല. ഇപ്പോള്‍ ഊട്ടിയിലായിരുന്ന കാലത്ത് എന്നെ ആർക്കും അറിയില്ലായിരുന്നുവെന്ന്  ഷീല പറയുന്നു.

ഊട്ടിയിലായിരുന്ന സമയത്ത് എന്നെ ആർക്കും അറിയില്ലായിരുന്നെന്നും വൈകുന്നേരങ്ങളിൽ തെരുവുകളിലൂടെ കറങ്ങിനടക്കുമായിരുന്നെന്നും ഷീല പറയുന്നു.

മാർക്കറ്റിൽ പോയി മുട്ടയും ഇറച്ചിയും വാങ്ങിക്കുമായിരുന്നെന്നും ഒരു പെണ്ണെന്ന നിലയിൽ ശരിക്കും ജീവിതം ആസ്വദിച്ചത് അപ്പോഴായിരുന്നെന്നും ഷീല പറഞ്ഞു.

ആ സമയത്ത് താൻ ഒരുപാട് ഫോട്ടോകളും എടുത്തെന്നും അന്ന് അവിടെക്കണ്ട പൂക്കാരിപ്പെണ്ണിനെയും കൈനോട്ടക്കാരനെയും താൻ പിന്നീട് ചിത്രം വരച്ചുവെന്നും ഷീല വ്യക്തമാക്കി.

ഊട്ടിയിൽ പച്ചക്കറി വിറ്റിരുന്ന ഒരു പെണ്ണിനെ പിന്നീട് താൻ കുങ്കുമം വിൽക്കുന്ന സ്ത്രീയായി സങ്കല്പിച്ച് ചിത്രം വരച്ചുവെന്നും ഷീല കൂട്ടിച്ചേർത്തു. സ്റ്റാർ & സ്റ്റൈൽ മാഗസിനിൽ സംസാരിക്കുകയായിരുന്നു ഷീല.

‘ഊട്ടിയിലായിരുന്ന കാലത്ത് എന്നെ ആർക്കും അറിയില്ലായിരുന്നു. തെരുവുകളിലൂടെ വൈകുന്നേരങ്ങളിൽ കറങ്ങിനടക്കും. മാർക്കറ്റിൽ പോയി മുട്ടയും ഇറച്ചിയും വാങ്ങിക്കും. വൈകീട്ട് ചന്തയിൽ പോയി പച്ചക്കറികൾ വിലപേശി വാങ്ങും. ഒരു പെണ്ണെന്ന നിലയിൽ ശരിക്കും ജീവിതം ആസ്വദിച്ചത് അന്നായിരുന്നു.

അതുമാത്രമല്ല, അന്ന് ഒരുപാട് ഫോട്ടോയും എടുത്തിരുന്നു. അവിടെക്കണ്ട പൂക്കാരിപ്പെണ്ണിനെയും കൈനോട്ടക്കാരനെയുമെല്ലാം ഞാൻ പിന്നീട് വരക്കുകയുണ്ടായി. ഊട്ടിയിൽ പച്ചക്കറി വിറ്റിരുന്ന ഒരു പെണ്ണിനെയാണ് പിന്നീട് കുങ്കുമം വിൽക്കുന്ന സ്ത്രീയായി സങ്കല്പിച്ചുകൊണ്ട് വരച്ചത്,’ ഷീല പറയുന്നു.

Content Highlight: I would go to the market and bargain for things; that’s when I enjoyed life as a woman says Sheela