'ഞാന്‍ തീര്‍ച്ചയായും മടങ്ങിവരും'; വി.കെ ശശികലയുടെ പേരില്‍ ഓഡിയോ ക്ലിപ്പുകള്‍ പ്രചരിക്കുന്നു; അണ്ണാ ഡി.എം.കെയില്‍ പ്രതിസന്ധി
Tamilnadu politics
'ഞാന്‍ തീര്‍ച്ചയായും മടങ്ങിവരും'; വി.കെ ശശികലയുടെ പേരില്‍ ഓഡിയോ ക്ലിപ്പുകള്‍ പ്രചരിക്കുന്നു; അണ്ണാ ഡി.എം.കെയില്‍ പ്രതിസന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th May 2021, 10:17 pm

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സന്തത സഹചാരി വി.കെ ശശികലയുടെ ഓഡിയോ ക്ലിപ്പുകള്‍ തമിഴ്‌നാട്ടില്‍ വൈറലാവുന്നു.

താന്‍ അണ്ണാ ഡി.എം.കെയിലേക്ക് തരികെ വരുമെന്നും പാര്‍ട്ടി നശിക്കുന്നത് കാണാനാവില്ലെന്നുമാണ് ഓഡിയോ ക്ലിപ്പില്‍ പറയുന്നത്. രണ്ട് ഓഡിയോകളാണ് ശശികലയുടെതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

‘ഞാന്‍ തീര്‍ച്ചയായും മടങ്ങിവരും, വിഷമിക്കേണ്ട. പാര്‍ട്ടിയിലെ എല്ലാം ശരിയാക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. ധൈര്യമായിരിക്കുക,’ എന്നാണ് ഒരു ഓഡിയോയില്‍ പറയുന്നത്.

മറ്റൊന്നില്‍ സുരേഷ് എന്ന വ്യക്തിയോട് ‘ഞാന്‍ ഉടന്‍ മടങ്ങിവരും, വിഷമിക്കേണ്ട. അവരുടെ വഴക്കുകള്‍ എന്നെ വേദനിപ്പിക്കുന്നു. ഈ പാര്‍ട്ടി വികസിപ്പിക്കുന്നതില്‍ ഞങ്ങള്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിട്ടു, അത് പാഴായിപ്പോകുന്നത് എനിക്ക് കാണാന്‍ കഴിയില്ല. ഞാന്‍ ഉടനെ വരും. കൊറോണ കുറഞ്ഞതിനുശേഷം, ഞാന്‍ നിങ്ങളെ എല്ലാവരെയും കാണും. ധൈര്യമായിരിക്കുക. ‘ എന്നാണ് പറയുന്നത്.

ശശികലയുടെ തിരിച്ചുവരവ് ചര്‍ച്ചകള്‍ അണ്ണാ ഡി.എം.കെയില്‍ തന്നെ ചേരി തിരിവ് സൃഷ്ടിച്ചിരിക്കുകയാണ്. ഒരൂകൂട്ടം നേതാക്കള്‍ നേരത്തെ തന്നെ ശശികലയ്ക്ക് പരസ്യ പിന്തുണ പാര്‍ട്ടിയില്‍ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ഇതിനിടെ താന്‍ സജീവ രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്ന് ശശികല പ്രഖ്യാപിക്കുകയായിരുന്നു. ജയലളിതയുടെ അടുത്ത അനുയായിയായിരുന്ന ശശികല അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്നു. ജനുവരിയിലാണ് ജയില്‍ മോചിതയായത്.2017 ലാണ് ശശികല ജയിലിലാകുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘I will definitely be back’; Audio clips are being circulated in the name of VK Sasikala; Crisis in AIADMK