ആ ചിത്രത്തിലെ ലിപ്‌ലോക് ചെയ്യുമ്പോൾ തന്നെ ചർച്ചയാകുമെന്ന് പ്രതീക്ഷിച്ചിരുന്നു; എന്തുചെയ്താലും കുറ്റം പറയാനാളുണ്ടാകും: അനിഖ സുരേന്ദ്രൻ
Entertainment
ആ ചിത്രത്തിലെ ലിപ്‌ലോക് ചെയ്യുമ്പോൾ തന്നെ ചർച്ചയാകുമെന്ന് പ്രതീക്ഷിച്ചിരുന്നു; എന്തുചെയ്താലും കുറ്റം പറയാനാളുണ്ടാകും: അനിഖ സുരേന്ദ്രൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 10th June 2025, 2:18 pm

ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന നടിയാണ് അനിഖ സുരേന്ദ്രൻ. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ച നടി ഇന്ന് മലയാളത്തിന് പുറമേ മറ്റുഭാഷകളിലും സജീവമാണ്. 2010ല്‍ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അനിഖ ചലച്ചിത്രലോകത്തിലേക്ക് കടന്നുവന്നത്.

എന്നൈ അറിന്താല്‍, വിശ്വാസം എന്നീ ചിത്രങ്ങളില്‍ അജിത്തിന്റെ മകളായി അഭിനയിച്ചിട്ടുണ്ട്. തെലുങ്കിൽ ബുട്ട ബൊമ്മ എന്ന സിനിമയിലാണ് ആദ്യമായി അനിഖ നായികയായി അഭിനയിച്ചത് പിന്നീട് തമിഴിൽ ക്വീൻ എന്ന സീരീസിലും അഭിനയിച്ചു.

മലയാളത്തിൽ നായികയായി എത്തിയ ഓ മൈ ഡാർലിങ് എന്ന ചിത്രത്തിലെ ലിപ്‌ലോക് രംഗം പല വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. ഇപ്പോൾ അതിനെക്കുറിച്ച് സംസാരിക്കുകയാണ് നടി.

സിനിമയിലെ ചുംബനരംഗം ചെയ്യുമ്പോൾ ഇത് ചർച്ചയാകുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും അത് ആ സിനിമയിൽ അത്യാവശ്യമായത് കൊണ്ടാണ് താൻ അത് ചെയ്തതെന്നും അനിഖ പറഞ്ഞു. സിനിമയെ വളരെ പ്രഫഷണലായാണ് കാണുന്നതെന്നും എന്തുചെയ്താലും കുറ്റം പറയാനാളുകൾ ഉണ്ടാകുമെന്നും നടി പറയുന്നു.

സ്ത്രീകളാണെങ്കിൽ വിമർശനങ്ങൾ കൂടുമെന്നും ആളുകൾക്ക് വിമർശിക്കാൻ എന്തെങ്കിലും കാരണം വേണമെന്നും അതവർ കണ്ടെത്തുകയാണെന്നും അനിഖ കൂട്ടിച്ചേർത്തു.

‘സിനിമയിലെ ചുംബനരംഗം ചെയ്യുമ്പോൾ തന്നെ ഇത് ചർച്ചയാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്തിന് ആ രംഗം ചെയ്തു‌ എന്നു ചോദിച്ചാൽ അമിതമായ ഇഷ്ടം ഉള്ള പ്രണയിനിക്ക് അത്യാവശ്യമാണ് എന്ന് മനസിലായതിനാലാണ് ചെയ്തത്. സിനിമയെ വളരെ പ്രഫഷണലായാണ് കാണുന്നത്. എന്തു പറഞ്ഞാലും എന്തു ചെയ്‌താലും കുറ്റം പറയാൻ ആരെങ്കിലുമൊക്കെയുണ്ടാകും. ടോപ് സെലിബ്രിറ്റീസിൻ്റെ സോഷ്യൽ മീഡിയ പേജുകളിൽ ഒന്നു നോക്കൂ.

സ്ത്രീകളാണെങ്കിൽ വിമർശനങ്ങൾ കൂടും. ഒരു റീൽ ചെയ്തിട്ടാൽ ഉടൻ അതിനടിയിൽ ഓവർ ആക്‌ടിങ് ആണ്, മേക്കപ് കൂടുതലാണ്, വസ്ത്രം ശരിയല്ല തുടങ്ങിയ കമന്റു കൾ കാണാം. ആളുകൾക്ക് ‘ഹേറ്റ്’ ചെയ്യാൻ എന്തെങ്കിലുമൊരു കാരണം വേണം. അതവർ കണ്ടെത്തുകയാണ്. സോഷ്യൽ മീഡിയ കമൻ്റുകളെ ചിൽ ആയി എടുക്കുന്നതാണ് എൻ്റെ രീതി,’ അനിഖ പറയുന്നു.

Content Highlight: I was expecting it to be a hot topic when I did the liplock in that movie says Anikha Surendran