മലയാളിപ്രേക്ഷകരുടെ പ്രിയ നടൻമാരിലൊരാളാണ് ആസിഫ് അലി. ചുരുങ്ങിയ ചിത്രങ്ങളിലൂടെ കുടുംബപ്രേക്ഷകരുടെ ഇഷ്ടനടനായി മാറാൻ ആസിഫ് അലിക്ക് സാധിച്ചിരുന്നു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച സംവിധായകരുടെ സിനിമകളില്‍ ആസിഫ് ഭാഗമായിരുന്നു. എന്നാൽ പിന്നീട് ആസിഫ് അലി ചെയ്ത സിനിമകൾ പരാജയപ്പെടുന്ന അവസ്ഥയുണ്ടായി.
തുടര്‍പരാജയങ്ങള്‍ക്ക് ശേഷം ആസിഫ് അലി മികച്ച തിരിച്ചു വരവ് നടത്തിയ വര്‍ഷമായിരുന്നു 2024. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ കിഷ്‌കിന്ധാ കാണ്ഡം, ഈ വര്‍ഷം പുറത്തിറങ്ങിയ രേഖാചിത്രം എന്നിവ ഹിറ്റ് ചിത്രങ്ങളായിരുന്നു. ഇപ്പോൾ തൻ്റെ കുട്ടിക്കാലത്തെ വികൃതിയെക്കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി.
തന്റെ നെറ്റിയില്‍ വലിയ പാടുണ്ടെന്നും അത് താന്‍ പാരച്യൂട്ട് ആണെന്ന് വിചാരിച്ച് പ്ലാസ്റ്റിക് കവറുമെടുത്ത് ചാടിയതാണെന്നും ആസിഫ് അലി പറയുന്നു. തനിക്ക് വലിയ പ്ലാസ്റ്റിക് കവര്‍ കിട്ടിയെന്നും അത് പാരച്യൂട്ട് ആയിട്ട് വര്‍ക്ക് ചെയ്യുമെന്ന് വിചാരിച്ചിട്ട് ചാടിയതാണെന്നും ആസിഫ് അലി പറഞ്ഞു.
കുട്ടികള്‍ ഏറ്റവും കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുന്നത് കാര്‍ട്ടൂണ്‍സില്‍ നിന്നാണെന്നും അങ്ങനെ തനിക്ക് വന്നൊരു ഐഡിയയാണ് ഇതെന്നും ആസിഫ് അലി വ്യക്തമാക്കി.
പ്രഷര്‍ കുക്കര്‍ വാങ്ങിച്ചപ്പോള്‍ തനിക്ക് വലിയ കവര്‍ കിട്ടിയെന്നും തന്റെ ആ പ്രായത്തില്‍ ആദ്യമായിട്ടാണ് അത്രയും വലിയ കവര്‍ കണ്ടതെന്നും ആസിഫ് അലി അഭിപ്രായപ്പെട്ടു.
താന്‍ കവറും കൊണ്ട് ഒന്നാം നിലയുടെ മുകളില്‍ നിന്ന് താഴത്തേക്ക് ചാടിയെന്നും താന്‍ വീണ് തലപൊട്ടി കിടക്കുമ്പോഴാണ് കവര്‍ താഴെ എത്തിയതെന്നും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു. സില്ലിമോങ്ക്‌സ് മലയാളത്തിനോട് സംസാരിക്കുകയായിരുന്നു ആസിഫ് അലി.
‘എന്റെ നെറ്റിയില്‍ വലിയ പാടുണ്ട്. അത് ഞാന്‍ ടെറസിന്റെ മുകളില്‍ നിന്ന് ചാടിയതാണ്. ഒരു വലിയ പ്ലാസ്റ്റിക് കവര്‍ കിട്ടി എനിക്ക്. അപ്പോള്‍ ഇത് പാരച്യൂട്ട് ആയിട്ട് വര്‍ക്ക് ചെയ്യുമെന്ന് വിചാരിച്ചിട്ട് ചാടിയതാണ്. കുട്ടികള്‍ ഏറ്റവും കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുന്നത് കാര്‍ട്ടൂണ്‍സില്‍ നിന്നാണ്. അങ്ങനെ വന്നൊരു ഐഡിയയാണ്.
പ്രഷര്‍ കുക്കര്‍ വാങ്ങിച്ചപ്പോള്‍ വലിയ കവര്‍ കിട്ടി എനിക്ക്. എന്റെ ലൈഫില്‍ ആദ്യമായിട്ടാണ് അത്രയും വലിയ കവര്‍ കാണുന്നത്. ഞാന്‍ ഇതെടുത്ത് ടെറസില്‍ കയറി ഒന്നാം നിലയുടെ മുകളില്‍ നിന്ന് താഴത്തേക്ക് ചാടി. ഞാന്‍ വീണ് തലപൊട്ടി കിടക്കുമ്പോഴാണ് കവര്‍ താഴെ എത്തിയത്. ആരോടും ഇക്കാര്യം പറഞ്ഞില്ല,’ ആസിഫ് അലി പറയുന്നു.
Content Highlight: I thought it was a parachute, jumped from the first floor; I didn’t tell anyone says Asif Ali