മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് ലക്ഷ്മി ഗോപാലസ്വാമി. അഭിനേത്രി മാത്രമല്ല മികച്ച നർത്തകി കൂടിയാണ് നടി. ലോഹിതദാസ് സംവിധാനം ചെയ്ത അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി സിനിമയിലേക്കെത്തിയത്. ആദ്യ ചിത്രത്തിൽ തന്നെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലക്ഷ്മി സ്വന്തമാക്കി.
പിന്നീട് കൊച്ചു കൊച്ചു സന്തോഷങ്ങൾ, കനകസിംഹാസനം എന്നിങ്ങനെ വിവിധ ചിത്രങ്ങളിൽ ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം എന്നിവർക്കൊപ്പം അഭിനയിക്കാൻ നടിക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോൾ തന്നെക്കുറിച്ചുള്ള ഗോസിപ്പിനെക്കുറിച്ച് സംസാരിക്കുകയാണ് ലക്ഷ്മി ഗോപാലസ്വാമി.
താൻ വിവാഹിതയാകാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്ത വർഷത്തിൽ രണ്ടു തവണയെങ്കിലും കേൾക്കാറുണ്ടെന്നും തൻ്റെ വിവാഹക്കാര്യത്തിൽ തന്നേക്കാളും ഉത്കണ്ഠ മറ്റുപലർക്കുമാണെന്നും ലക്ഷ്മി പറയുന്നു.
എന്നാൽ താനതൊന്നും ശ്രദ്ധിക്കാറില്ലെന്നും സോഷ്യൽ മീഡിയയിലെ ഇത്തരം വാർത്തകൾ സുഹൃത്തുക്കൾ പറഞ്ഞാണ് അറിയുന്നതെന്നും ഇത്തരം വാർത്തകൾക്കെതിരെ പ്രതികരിക്കണമെന്ന് അവർ പറയുമെന്നും നടി പറയുന്നു. ഇത്തരം കാര്യങ്ങൾക്ക് പുറകേ പോകാൻ തനിക്ക് സമയമില്ലെന്നും നിലവിലെ ജീവിതത്തിൽ താൻ സന്തോഷവതിയാണെന്നും ലക്ഷ്മി കൂട്ടിച്ചേർത്തു. ഗൃഹലക്ഷ്മിയോട് സംസാരിക്കുകയായിരുന്നു ലക്ഷ്മി ഗോപാലസ്വാമി.
‘ഞാൻ വിവാഹിതയാകാൻ പോകുന്നു എന്ന വാർത്ത വർഷത്തിൽ രണ്ടുതവണയെങ്കിലും സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. എന്റെ വിവാഹക്കാര്യത്തിൽ എന്നെക്കാളും എൻ്റെ കുടുംബത്തിലുള്ളവരെക്കാളും ഉത്കണ്ഠയുള്ള ഒരുവിഭാഗം പുറത്തുണ്ട്. അവരാണ് ഇത്തരം വാർത്തകൾ പടച്ചുവിട്ടു കൊണ്ടിരിക്കുന്നത്. ഞാനതൊന്നും ശ്രദ്ധിക്കാറില്ല, എനിക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ല.
അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിലെ ഇത്തരം വാർത്തകൾ പലപ്പോഴും സുഹൃത്തുക്കൾ പറഞ്ഞാണ് അറിയുക. തെറ്റായ വാർത്തകൾക്കെതിരേ പ്രതികരിക്കണമെന്ന് ചിലരെല്ലാം ഉപദേശിക്കും. പക്ഷേ, അത്തരം കാര്യങ്ങൾക്ക് പുറകേ പോകാൻ തത്കാലം സമയമില്ല. നിലവിലെ ജീവിതത്തിൽ ഞാൻ സന്തോഷവതിയാണ്, ഇങ്ങനെ തന്നെ തുടരാനാണ് തീരുമാനം,’ ലക്ഷ്മി ഗോപാലസ്വാമി പറയുന്നു.
Content Highlight: I see news about my marriage at least twice a year says Lakshmi Gopalaswamy