മലയാളം പഠിച്ചതിൻ്റെ ഗുണം മനസിലായത് സിനിമയിലെത്തിയപ്പോൾ; വീട്ടിൽ മലയാളം മാത്രമേ സംസാരിക്കാൻ പറ്റൂ: രജിഷ വിജയൻ
Entertainment
മലയാളം പഠിച്ചതിൻ്റെ ഗുണം മനസിലായത് സിനിമയിലെത്തിയപ്പോൾ; വീട്ടിൽ മലയാളം മാത്രമേ സംസാരിക്കാൻ പറ്റൂ: രജിഷ വിജയൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 3rd July 2025, 10:39 am

ടെലിവിഷൻ അവതാരകയിൽ നിന്നും വെള്ളിത്തിരയിലേക്ക് കടന്നുവന്ന നടിയാണ് രജിഷ വിജയൻ. ആദ്യ ചിത്രമായ അനുരാഗ കരിക്കിൻ വെള്ളത്തിലൂടെ മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം രജിഷ സ്വന്തമാക്കി.

കർണൻ എന്ന ചിത്രത്തിലൂടെയാണ് രജിഷ തമിഴിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രം വൻവിജയമായി മാറി. സൂര്യക്കൊപ്പം ജയ് ഭീം എന്ന ചിത്രത്തിലെ രജിഷയുടെ അഭിനയം എടുത്ത് പറയേണ്ട ഒന്നാണ്. മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിൽ നടി അഭിനയിച്ചു.

വർഷത്തിലൊരിക്കലാണ് താൻ നാട്ടിലേക്ക് വരുന്നതെന്നും അമ്മ ആർമി സ്‌കൂൾ ടീച്ചറായിരുന്നെന്നും രജിഷ വിജയൻ പറയുന്നു. ബസിന്റെ ബോർഡെങ്കിലും വായിക്കാൻ അറിയണമായിരുന്നെന്നും പല സ്ഥലങ്ങളിൽ പഠിച്ച ശേഷമാണ് കോഴിക്കോട് എത്തിയെന്നും അവർ പറഞ്ഞു.

സിനിമയിൽ വന്നതിന് ശേഷമാണ് മലയാളം പഠിച്ചതിൻ്റെ ഗുണം മനസിലായതെന്നും സ്ക്രിപ്റ്റ് വായിക്കാനും ഉച്ഛാരണം മനസിലാക്കാൻ സാധിക്കുമെന്നും നടി പറയുന്നു. തമിഴും തെലുങ്കും ഡയലോഗുകൾ ഇംഗ്ലിഷിലാക്കി പഠിക്കുന്നതിൻ്റെ ബുദ്ധിമുട്ടില്ലെന്നും രജിഷ കൂട്ടിച്ചേർത്തു. വനിതയോട് സംസാരിക്കുകയായിരുന്നു അവർ.

‘വർഷത്തിലൊരിക്കലാണ് നാട്ടിലേക്ക് വരുന്നത്. അമ്മ ഷീല ആർമി സ്‌കൂളിൽ ടീച്ചറായിരുന്നു. വീട്ടിൽ മലയാളം മാത്രമേ സംസാരിക്കാൻ പറ്റുകയുള്ളു എന്ന് നിർബന്ധനമുണ്ടായിരുന്നു. ബസിന്റെ ബോർഡെങ്കിലും വായിക്കാൻ അറിയണമല്ലോ. പുനൈ, ത്രിപുര, മീററ്റ്, ദൽഹി, പഞ്ചാബ് തുടങ്ങിയ സ്ഥലങ്ങളിലായി ഏഴു സ്കൂ‌കൂളുകളിൽ മാറി മാറി പഠിച്ച ശേഷം ഒൻപതാം ക്ലാസിൽ കോഴിക്കോട് കേന്ദ്രീയ വിദ്യാലയയിലെത്തി. പേരാമ്പ്രയാണ് അച്‌ഛന്റെയും അമ്മയുടെയും നാട്.

മലയാളം പഠിച്ചതിൻ്റെ ഗുണം മനസിലായത് സിനിമയിൽ വന്നപ്പോഴാണ്. സ്ക്രിപ്റ്റ് വായിക്കാൻ പറ്റും. പല വാക്കുകളുടെയും ഉച്ചാരണം കൃത്യമായി അറിയാം. തമിഴും തെലുങ്കും ഡയലോഗുകൾ ഇംഗ്ലിഷിൽ എഴുതി പഠിക്കുന്നതിന്റെ ബുദ്ധിമുട്ടില്ല,’ രജിഷ പറയുന്നു.

Content Highlight: I realized the benefits of learning Malayalam when I got into cinema Says Rajisha Vijayan